21 November Wednesday

മാനന്തവാടി‐തലശ്ശേരി പാത മണ്ണിടിഞ്ഞ പേര്യ 37ൽ റോഡിന്റെ വീതികൂട്ടൽ പ്രവൃത്തി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018
മാനന്തവാടി
കനത്ത മഴയിൽ ഇടിഞ്ഞ മാനന്തവാടി‐തലശ്ശേരി റോഡിൽ പൊതുമരാമത്ത് അധികൃതർ അറ്റകുറ്റപ്പണികൾ തുടങ്ങി. മണ്ണിടിഞ്ഞ പേര്യ37ൽ റോഡിന്റെ വീതികൂട്ടി വലിയ വാഹനങ്ങളടക്കം കടത്തിവീടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ബുധനാഴ്ചയാണ് പണികൾ തുടങ്ങിയത്. മണ്ണിടിഞ്ഞതിന്റെ എതിർഭാഗത്തെ മൺതിട്ട ജെസിബി കൊണ്ട് ഇടിച്ച് റോഡിന് വീതി കൂട്ടി. ഇവിടം താൽകാലികമായി ടാർചെയ്ത് വാഹനങ്ങൾ കടത്തിവീടും.  വീതി കൂട്ടുമ്പോൾ റോഡിന് നടക്കാവുന്ന വൈദ്യുത ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങി. വീതികൂട്ടുന്നതിന് തടസ്സമായ മരവും മുറിച്ചുനീക്കി. രണ്ട് ദിവസമായി പണികൾ പുേരാഗമിക്കുകയാണ്. 
കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡ് ഇടിഞ്ഞത്. ഞായറാഴ്ച വൈകിട്ട് റോഡിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ റോഡ് ഇടിഞ്ഞുനീങ്ങി. മീറ്ററുകളോളം നീളത്തിൽ വിള്ളലുമുണ്ട്. ഇതിലെ ഗതാഗതം അപകട ഭീഷണിയിലാതിനാൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.  മണ്ണിടിഞ്ഞതിനടുത്ത് ബസ്സുകൾ നിർത്തി യാത്രക്കാരെ ഇറക്കിയശേഷം ബസ് ഈഭാഗം കടത്തുകയാണിപ്പോൾ. യാത്രക്കാർ പിന്നീട് നടന്ന് ഇതേ ബസ്സിൽ കയറി യാത്ര തുടരണം. റോഡ് അറ്റകുറ്റപണിയെടുത്ത് വീതി കൂട്ടുന്നതോടെ ഇതിന് പരിഹാരമാകും.
ഈ പാതയിലുള്ള പേര്യ ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഗതാഗതം കലക്ടർ വ്യാഴാഴ്ച രാത്രി എട്ട് മുതൽ നിരോധിച്ചിട്ടുണ്ട്.  16 ടണ്ണിന് മുകളിൽ ഭാരമുള്ള ടോറസ് ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചത്. 
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.
 

 

പ്രധാന വാർത്തകൾ
Top