17 November Saturday

പമ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

കോഴിക്കോട‌്
പെട്രോൾ പമ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും വൻതിരക്ക‌്. കനത്ത മഴയിൽ ചരക്കുവാഹന ഗതാഗതവും പെട്രോൾ ടാങ്കർ ലോറികളുടെ വരവും നിലച്ചതോടെയാണിത‌്. നഗരത്തിലും പുറത്തുമുള്ള പെട്രോൾ പമ്പുകളിൽ വെള്ളിയാഴ‌്ച വൈകിട്ടോടെയാണ‌് തിരക്ക‌് അനുഭവപ്പെട്ടത‌്.
  ഇരുചക്ര വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു പമ്പുകളിൽ. കൊച്ചി  ഐഒസിയിൽനിന്നുള്ള ടാങ്കർ ലോറികൾ സർവീസ‌് നിർത്തിവയ‌്ക്കുമെന്ന ഭീതിയാണ‌്  പമ്പുകളിലെ തിരക്കിനു കാരണം. അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇതേരീതിയിൽ തിരക്ക‌് അനുഭവപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top