14 November Wednesday

സഹായ പ്രവാഹം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
കോഴിക്കോട‌്
മാനാഞ്ചിറ ഡിടിപിസി ഹാളിലേക്ക് ദുരിതബാധിതർക്കായി സഹായ പ്രവാഹം തുടരുകയാണ്. 
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കാൻ ജില്ലാ ഭരണനേതൃത്വം മാനാഞ്ചിറ ഡിടിപിസി ഹാളിൽ ഒരുക്കിയ കൗണ്ടറിലേക്ക് പേമാരിയെ വകവയ‌്ക്കാതെ നിരവധി പേരാണ്  ഭക്ഷണസാധനങ്ങളുമായി എത്തുന്നത്. കലക്ടറുടെ അഭ്യർഥന മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സഹായമെത്തിക്കുന്നതിന് ഉദാരമതികൾ രംഗത്തെത്തിയത്. കുറ്റിച്ചിറ തെക്കെ പുറം വോയ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് ഡിടിപിസി ഹാളിൽ എത്തിച്ചു. ആറുമണിക്കൂറുകൊണ്ടാണ് 10 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങൾ ശേഖരിച്ചത്. കലക്ടർ യു വി ജോസ് ഏറ്റുവാങ്ങി. സ്‌പെഷ്യൽ ഓഫീസർ കെ ബിജുവും കൂടെയുണ്ടായിരുന്നു. 
സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നത്. ദുരിത ബാധിതർക്ക് തെക്കേപുറം വോയ്‌സിന്റെ നേതൃത്വത്തിൽ ഒരു ലോറി നിറയെ അരി, ആട്ട, പച്ചരി, ചായപ്പൊടി, പഞ്ചസാര, എണ്ണ, കടല, പാൽപ്പൊടി തുടങ്ങിയ വിവിധയിനം ഭക്ഷണസാധനങ്ങളും വസ്ത്രം, ചെരിപ്പ്, ബക്കറ്റ്, പ്ലെയിറ്റ് തുടങ്ങിയവയും ഉൾപ്പടെയാണ് കൈമാറിയത്. 
ഇടിയങ്ങരയിൽ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് ജുമലുല്ലലി തങ്ങളും എ സജീവനും ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിടിപിസി അങ്കണത്തിൽ കലക്ടർ യു വി ജോസും സ്‌പെഷ്യൽ ഓഫീസർ കെ ബിജുവും ഏറ്റുവാങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top