15 November Thursday

മേപ്പയൂരിൽ താഴ‌്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 മേപ്പയൂർ

തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മേപ്പയൂരിൽ വ്യാപക നഷ‌്ടം. താഴ‌്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ‌്. പലയിടത്തും വീടുകളിൽ വെള്ളംകയറി വീട്ടുപകരണങ്ങൾ നശിച്ചു. 28 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണമായും തകർന്നു . നാൽപ്പതോളം കുടുബങ്ങളെ മാറ്റി പാർപ്പിച്ചു. വിളയാട്ടൂർ ഗവൺമെന്റ് യുപി സ‌്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മരങ്ങൾ കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലായി. കിണറുകൾ താഴ‌്ന്നു. വൻ കൃഷിനാശവും ഉണ്ടായി. മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്.മേപ്പയൂർ‐കൊയിലാണ്ടി റോഡിൽ വടയകോടക്കാട് താഴെ ഗതാഗതം തടസ്സപ്പെട്ടു. കാലാട് നടേരി തോട് റോഡിലൂടെയാണ് ഒഴുകുന്നത്. കീഴ്പ്പയ്യൂരിലെ മീറങ്ങാട്ട് കടവിൽ കീഴൽതാഴ അശോകന്റെ വീടിന്റെ ചുമർ പൂർണമായും തകർന്നു. കൊഴുക്കല്ലൂർ വില്ലേജിലെ കൊളോറോത്ത് താഴകുനി നാരായണൻ, പെരുമ്പട്ടാട് താഴകുനി ചന്ദ്രൻ, പെരുമ്പട്ടാട് താഴകുനി കുമാരൻ, പെരുമ്പട്ടാട് താഴകുനി രാജൻ, പുളിയൻ നിടുമ്പുറത്ത് കുഞ്ഞികൃഷ്ണൻ നായർ, കേളോത്ത്താഴ അബ്ദുറഹ്മാൻ എന്നിവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. എളകൂറ്റിൽ താഴകൃഷ്ണ നിവാസിൽ ബാലകൃഷ്ണൻ, പുതുക്കുടി രവി, കെ കെ രാരിച്ചൻ സായന്തനം, പഞ്ഞോല കുഞ്ഞായൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. കണിയാണ്ടി താഴകുനി നാരായണൻ, വലിയപറമ്പിൽ കല്ല്യാണി, തേവർ തുരുത്തിൽ സുനേഷ് , നാരായണൻ നമ്പ്യാർ പൊയ്യത്ത് താഴകുനി, സുധീഷ് താഴെ അയ്യറോത്ത്, അബ്ദുൾ ഹക്കീം കൈപുറത്ത്, പ്രകാശൻ അത്തോളി പൊയിൽ, അശോകൻ കീഴലത്ത് എന്നിവരുടെ കുടുബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളത്. വടയകോടക്കാട്ട് മീത്തൽ ചന്ദ്രന്റെ വിടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. ജനപ്രതിനിധികളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top