18 August Saturday
അനധികൃത നിർമാണം

ഫ‌്ളാറ്റ‌് നിർമാണത്തിന്‌ സ്‌റ്റോപ്പ്‌ മെമ്മോ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 കോഴിക്കോട‌് 

അനധികൃത കെട്ടിട നിർമാണ ചട്ടങ്ങളും  തൊഴിലാളി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഫ‌്ളാറ്റ‌് സമുച്ചയ പ്രവൃത്തിക്ക‌് തൊഴിൽ വകുപ്പ‌് ഉദ്യോസ്ഥർ സ‌്റ്റോപ്പ‌് മെമ്മോ നൽകി.  പാലാഴിക്ക‌് സമീപം നിർമാണം പുരോഗമിക്കുന്ന ഫ‌്ളാറ്റിന്റെ ഉടമകൾക്കാണ‌് സ‌്റ്റോപ്പ‌് മെമ്മോ നൽകിയത‌്. റീജ്യണൽ ജോയിന്റ‌് ലേബർ കമീഷണർ കെ എം സുനിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ‌് നഗരത്തിൽ നടത്തിയ പരിശോധനയിലാണ‌് ക്രമക്കേട‌് കണ്ടത‌്. 
ഇവിടെ നൂറോളം തൊഴിലാളികൾ നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലാണ‌്  ആവശ്യമായ സൗകര്യമില്ലാതെ കഴിയുന്നത‌്. അടുക്കളയും ഭക്ഷണം കഴിക്കലും ഉറക്കവുമെല്ലാം ഒരേ സ്ഥലത്താണ‌്. 
അടുത്ത‌് തന്നെ മറ്റൊരു കെട്ടിടത്തിനായി 200 അടി ആഴത്തിൽ മണ്ണെടുക്കുന്നുണ്ട‌്. ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട‌്. ഹെൽമറ്റ‌് ഉൾപ്പെടെയുള്ള സൗകര്യങ്ങളും തൊഴിലാളികൾക്ക‌് നൽകിയില്ല. തുടർന്നാണ‌് ബുധനാഴ‌്ച  സ‌്റ്റോപ്പ‌് മെമ്മോ നൽകിയത‌്. ക്രമക്കേടുകൾ നികത്തിയ റിപ്പോർട്ട‌് സമർപ്പിക്കുന്ന മുറയ‌്ക്ക‌് പ്രവൃത്തി തുടരാം. 
ഫറോക്ക‌്, തൊണ്ടയാട‌് ഉൾപ്പെടെ ആറ‌് കെട്ടിടങ്ങളാണ‌് ഉദ്യോഗസ്ഥർ പരിശോധിച്ചത‌്. പരിശോധന അടുത്ത ആഴ‌്ചയും തുടരും. അടുത്തിടെ കെട്ടിട നിർമാണ‌ സ്ഥലത്ത‌് മണ്ണിടിഞ്ഞ‌് നഗരത്തിൽ രണ്ട‌് പേർ മരിച്ചിരുന്നു. തുടർന്നാണ‌് ജില്ലാ ലേബർ വിഭാഗം പരിശോധന നടത്തിയത‌്.
പ്രധാന വാർത്തകൾ
Top