19 November Monday

സഹായവുമായി ത്വക്ക് രോഗാശുപത്രി അന്തേവാസികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
കോഴിക്കോട‌്
പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായഹസ‌്തവുമായി കോഴിക്കോട് ത്വക്ക് രോഗാശുപത്രി അന്തേവാസികൾ.  ശാരീരിക അസ്വസ്ഥതകൾക്കിടയിലും ഉറ്റവർ ആരുമില്ലാത്ത നിരാശക്കിടയിലും സഹജീവിസ്‌നേഹമാണ് സഹായവുമായി മുന്നോട്ടുവരാൻ ഇവരെ പ്രേരിപ്പിച്ചത്.
82 അന്തേവാസികളുള്ള ആശുപത്രിയിൽ ആഴ‌്ചയിൽ രണ്ട് ദിവസം പ്രത്യേക ഭക്ഷണമായി മട്ടൺ വിഭവം നൽകാറുണ്ട്. ഇതിനായി ചെലവാക്കുന്ന തുക സ്വരൂപിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിഭവസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണന് അന്തേവാസികൾ പതിനായിരം രൂപയുടെ ചെക്ക് കൈമാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top