23 September Sunday

കല്ലാച്ചി വാണിമേൽ റോഡ് പ്രവൃത്തി ഡിസംബറിൽ പൂർത്തീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
നാദാപുരം
കല്ലാച്ചി ‐വാണിമേൽ റോഡ് വികസന പ്രവൃത്തി ഡിസംമ്പർ 31ന് മുമ്പ് പൂർത്തിയാക്കാൻ നാദാപുരം അതിഥി മന്ദിരത്തിൽ  ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി.റോഡ്   പ്രവൃത്തിയിൽ ക്രമക്കേട് ആരോപിച്ച്  ചിലർ  രംഗത്ത് വന്നതോടെയാണ്  ജന പ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.റോഡിന്റെ  വീതി കൂട്ടൽ പ്രവൃത്തി വ്യാഴാഴ്ച ആരംഭിക്കും.റോഡ് നികത്തി ടാറിംങ്ങ് നടത്താൻ സ്ഥലത്ത് ഇറക്കിയ ഉപയോഗ്യ ശൂന്യമായ സാധനങ്ങൾ റോഡിൽ നിന്ന് എടുത്ത് മാറ്റി പ്രവൃത്തി തുടരും .പൊടി ശല്യം ഒഴിവാക്കി റോഡിനിരുവശത്തുമുള്ളവർക്ക് പ്രശ്നങ്ങൾ ഇല്ലാത്ത വിധം വെള്ളം തളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും.വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു .  പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ സഫീറ അധ്യക്ഷയായി.  അഷ്റഫ് കൊറ്റാല,കെ പി കുമാരൻ, സുരേന്ദ്രൻ,പിഡബ്ല്യുഡി  എൻജിനീയർ  ജി ബാബു , അസി. എൻജിനീയർ ഷിറാസ്, ഓവർസിയർ രാജേഷ്,  എൻ കെ ജമാൽ ഹാജി, ഇ  കുഞ്ഞാലി,   കെ. പി സുബൈർ   എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top