Top
23
Saturday, September 2017
About UsE-Paper

ബേണ്‍ ടു ഷൈന്‍: പൊള്ളലേറ്റവര്‍ക്കുള്ള പ്ളാസ്റ്റിക് സര്‍ജറികള്‍ക്ക് തുടക്കം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌


കാഴിക്കോട് > പൊള്ളലേറ്റ് വൈരൂപ്യം ബാധിച്ചവര്‍ക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കുന്ന ബേണ്‍ ടു ഷൈന്‍ സൌജന്യ പ്ളാസ്റ്റിക് സര്‍ജറികള്‍ക്ക് തുടക്കമായി. ഐഎംഎയും ബേണ്‍ സര്‍വൈവേഴ്സ് ബേണ്‍ സേവിയറും എം കെ മുനീര്‍ എംഎല്‍എയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൌജന്യ ശസ്ത്രക്രിയാ ക്യാമ്പിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. 49 രോഗികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 24 പേര്‍ക്കും തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും ചെയ്യാനാണ് തീരുമാനം. ശാസ്ത്രക്രിയാ ക്യാമ്പ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ്കുമാര്‍ ഉദ്ഘാടനംചെയ്തു.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡോ. കെ ജി അലക്സാണ്ടര്‍ അധ്യക്ഷനായി. എം കെ മുനീര്‍ എംഎല്‍എ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഡോ. അജിത് ഭാസ്കര്‍, ഡോ. ഷീജ രാജന്‍, ഡോ. പി എന്‍ അജിത, നിഹാരി മണ്ഡലി എന്നിവര്‍ സംസാരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രി, നാഷണല്‍ ആശുപത്രി, ജില്ലാ സഹകരണ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ആദ്യഘട്ടത്തില്‍ നാല് വീതം ആശുപത്രികളിലായി ആറുവീതം രോഗികള്‍ക്കാണ് സൌജന്യ ശസ്ത്രക്രിയ നടത്തുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »