18 June Monday

മഴ, കാറ്റ‌്: 2.32 ലക്ഷം രൂപയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
കോഴിക്കോട‌് 
ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും 2.32 ലക്ഷം രൂപയുടെ കൃഷിനാശം. 5.8 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന വാഴ, കപ്പ, കാപ്പി, ഗ്രാമ്പൂ തുടങ്ങിയ കൃഷികളാണ‌് നശിച്ചത‌്. 12 വീടുകൾ ഭാഗികമായി തകർന്നു. ഇതോടെ ഈ വർഷം കാലവർഷം തുടങ്ങിയത‌് മുതൽ മൊത്തം 53.21 ഹെക്ടറിലെ കൃഷി നശിച്ചു. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 231 ആയി. നാല‌് വീടുകളാണ‌് പൂർണമായി തകർന്നത‌്. 
ചൊവ്വാഴ‌്ച ചിലയിടങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. കുറ്റ്യാടി, കുന്നുമ്മൽ, കായക്കൊടി, വേളം എന്നിവിടങ്ങളിൽ നല്ല മഴ പെയ‌്തു. മുക്കം, തിരുവമ്പാടി, കോടഞ്ചേരി ഭാഗങ്ങളിൽ താഴ‌്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, മാവൂർ, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ കൃഷിനാശമുണ്ടായി. കാലവർഷം കനത്ത കഴിഞ്ഞ 29 മുതൽ ഈ മാസം 11 വരെ മൊത്തം രണ്ട‌് കോടിയോളം രൂപയുടെ നഷ‌്ടമാണുണ്ടായത‌്. 47.41 ഹെക്ടറിലെ കൃഷി നശിച്ചിരുന്നു. കെഎസ‌്ഇബിക്ക‌് 25 ലക്ഷം രൂപയുടെ നഷ‌്ടമുണ്ടായി.  14 വരെ ശക്തമായ മഴയുണ്ടാകുമെന്ന നിഗമനം ഉള്ളതിനാൽ  മലയോര മേഖല  ഉരുൾപൊട്ടൽ ഭീഷണിയിലാണ‌്. 
ജില്ലയിൽ  ഇതുവരെ 332.3 മില്ലി മീറ്റർ മഴ  ലഭിച്ചു. ചൊവ്വാഴ‌്ച 23.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പത്ത് പശുക്കൾ, ഒരു ആട്, രണ്ട് കാളക്കുട്ടി എന്നിവയും ചത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top