23 September Sunday

നക്ഷത്ര മനോജിന് സ്വീകരണം നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 

വില്ല്യാപ്പള്ളി >  മികച്ച ബാലതാരത്തിനുള്ള  സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ് നക്ഷത്ര മനോജിന് വില്ല്യാപ്പള്ളി പഞ്ചായത്ത് നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രൊഫ. കെ വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന്‍ ഉപഹാരം നല്‍കി. സിഡിഎസിന്റെ  ഉപഹാരം ചെയര്‍പേഴ്സണ്‍ പ്രമീള സമ്മാനിച്ചു.  വൈസ് പ്രസിഡന്റ്വി പി റിഷ, രജിത കോളിയോട്ട്, കൊടക്കാട്ട് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
മികച്ച ബാലതാരത്തിനുള്ള  സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ് നക്ഷത്ര മനോജിന്  എസ്ജിഎംഎസ്ബി സ്കൂള്‍ വിദ്യാര്‍ഥികള്‍ അനുമോദിച്ചു. എഇഒ എം വേണുഗോപാലന്‍ ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ് മനോജ് കുമാര്‍, പ്രധാനാധ്യാപിക കെ ശ്രീജ, സി നിജിന്‍, കെ ബീന എന്നിവര്‍ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top