Top
24
Friday, November 2017
About UsE-Paper

കാഴ്ചയുടെ പുതുവസന്തമായി ചലച്ചിത്രോത്സവം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
ആര്‍ട്ട് ഹൌസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചലച്ചിത്ര പ്രവര്‍ത്തകന്‍ നീലന്‍ ഉദ്ഘാടനം ചെയ്യുന്നു

വടകര > കടത്തനാടിന് കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച് ആര്‍ട്ഹൌസിന്റെ അന്താരാഷ്ട്ര ചലചിത്രോത്സവം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ടൌണ്‍ഹാളിലെത്തിയത്. നല്ല സിനിമകള്‍ കാണാനുള്ള കുട്ടികളുടെയും നാട്ടുകാരുടെയും ഒഴുക്ക് മേളയെ ശ്രദ്ധേയമാക്കി.  ഫാസിസ്റ്റ് വിരുദ്ധ സിനിമയായ സൂകീപ്പേഴ്സ് വൈഫും, ഇറാന്‍ ചലച്ചിത്രമായ ടാക്സിയുമായിരുന്നു ശനിയാഴ്ചയിലെ രണ്ടു ചിത്രങ്ങള്‍. ടൌണ്‍ഹാളില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ നീലന്‍ ഉദ്ഘാടനം ചെയ്തു.  മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. സംവിധായിക ദിവ്യാ ഭാരതി മുഖ്യ പ്രഭാഷണം നടത്തി. നവീന സുഭാഷ്, ടി  കേളു, ശിവദാസ് പുറമേരി, സി വി രമേശന്‍ എന്നിവര്‍ സംസാരിച്ചു. ടി രാജന്‍ സ്വാഗതവും കെ പി സത്യനാഥന്‍ നന്ദിയും പറഞ്ഞു. ലോഗോ പ്രകാശനം ചെയ്ത ജഗദീശ്, സിഗ്നേച്ചര്‍ ഫിലിം രൂപകല്‍പ്പന ചെയ്ത അഭിഷേക് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.