21 October Sunday

പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാഷ് അവാർഡ് വിതരണം 25ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
കോഴിക്കോട‌്
കേരള ഷോപ്പ്‌സ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കഴിഞ്ഞ അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് ക്യാഷ് അവാർഡ് നൽകും. തൃശൂർ മുതൽ കാസർകോട‌് വരെയുളള ജില്ലകളിലെ 131 വിദ്യാർഥികൾക്കാണ‌് അവാർഡ‌്.  25 ന് പകൽ 11ന‌്  കല്ലായ് റോഡിലുളള സ്‌നേഹാഞ‌്ജലി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ വിതരണം ചെയ്യും.
പരിപാടി വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. ബോർഡ് മെമ്പർ ടി കെ ലോഹിതാക്ഷൻ അധ്യക്ഷനായി. ചെയർമാൻ അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനംചെയ‌്തു.  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബീനമോൾ വർഗീസ‌് കാര്യപരിപാടികൾ അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച‌് എം മോഹനൻ, കെ ജി പങ്കജാക്ഷൻ, നമ്പീഷ‌്, എം പി ജനാർദ്ദൻ, ശ്യാം സുന്ദർ, ബിജു ആന്റണി, ബേബി വാസൻ, എൻ സുശെബർ, സേതുമാധവൻ, ടി ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ ലോഹിതാക്ഷൻ (ചെയർമാൻ), ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ പി ലത (കൺവീനർ). 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top