19 January Saturday

ഉദ‌്ഘാടനം 14ന‌് സ‌്റ്റേഡിയത്തിൽ ഇനി ജിംനാസ‌്റ്റിക‌്സ‌് പരിശീലിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കോഴിക്കോട‌്
കോർപറേഷൻ സ‌്റ്റേഡിയത്തിൽ ജിംനാസ‌്റ്റിക‌്സ‌് പരിശീലന കേന്ദ്രം തുറക്കുന്നു. ജില്ലാ സ‌്പോർട‌്സ‌് കൗൺസിലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രം 14ന‌് വൈകിട്ട‌് നാലരക്ക‌് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. 
സ‌്റ്റേഡിയത്തിലെ ഗ്രാന്റ‌്സ‌്റ്റാന്റ‌് പവലിയനിലാണ‌് പരിശീലന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളത‌്. 5000 ചതുരശ്ര അടിയിൽ ഒരു കോടിയോളം വിലമതിപ്പുള്ള ഉപകരണങ്ങൾ ഒരുക്കി. ദേശീയ ഗെയിംസിനായി വാങ്ങിയ ഉപകരണങ്ങളാണ‌് സ‌്പോർട‌്സ‌് കൗൺസിൽ ഇടപെട്ട‌് കോഴിക്കോട്ട‌് എത്തിച്ചത‌്. കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും പരിശീലന സൗകര്യമുണ്ടാകും. 
ഇൻഡോർ സ‌്റ്റേഡിയത്തിൽ 20 ലക്ഷം രൂപാ ചെലവിൽ സജ്ജീകരിച്ച ഹെൽത്ത‌്ക്ലബ്ബ‌് എ പ്രദീപ‌്കുമാർ എംഎൽഎ ഉദ‌്ഘാടനം ചെയ്യും.  35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്ക‌്  കുറഞ്ഞ നിരക്കിൽ വ്യായാമത്തിനുള്ള സൗകര്യമുണ്ടാകും.
 20 ലക്ഷം രൂപാ നിരക്കിൽ തയ്യാറാക്കിയ ടേബിൾ ടെന്നീസ‌് ഹാൾ സ‌്പോർ‌്ട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് ടി പി ദാസൻ ഉദ‌്ഘാടനം ചെയ്യും.  അഞ്ച‌് ടേബിളുകളാണ‌് കളിക്കാർക്കുള്ളത‌്.  ഇൻഡോർ സ‌്റ്റേഡിയത്തിൽ 40 ലക്ഷം രൂപാ ചെലവിൽ വെളിച്ച സംവിധാനങ്ങൾ സജ്ജീകരിച്ചു. സ‌്പോർട‌്സ‌് ഡയറക‌്ടറേറ്റിന്റെ രണ്ട‌് കോടിയിലധികം രൂപ ലഭിച്ചതാണ‌് ഗുണകരമായതെന്ന‌് ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് കെ ജെ മത്തായി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top