15 November Thursday

മത്സ്യത്തൊഴിലാളികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
ചേമഞ്ചേരി
പ്രളയദുരിതത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായ ചേമഞ്ചേരി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. പൂക്കാട് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മന്ത്രി ടി പി  രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ദാസൻ എംഎൽഎ മത്സ്യത്തൊഴിലാളികൾക്കുള്ള ഉപഹാരം നൽകി.  പഞ്ചായത്ത് പ്രസിഡന്റ‌് അശോകൻ കോട്ട് അധ്യക്ഷനായി.  
ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇ അനിൽകുമാർ, പി പി  ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, വീർവീട്ടിൽ മോഹനൻ, പി ടി  നാരായണി, സുഹറ മെഹബൂബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി ശശിധരൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ പി  ബാബുരാജ്, ഉണ്ണികൃഷ്ണൻ പൂക്കാട്, എം കെ സുനിൽ കുമാർ, എം പി  മൊയ്തീൻകോയ, അജീഷ് പൂക്കാട്, അവിനേരി ശങ്കരൻ, കെ  പ്രദീപൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ‌് പ്രസിഡന്റ‌് ഷീബ വരേക്കൽ  സ്വാഗതവും പി  ജയരാജൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top