Top
20
Monday, November 2017
About UsE-Paper

നോട്ട് നിരോധനം അടങ്ങുന്നില്ല, രോഷം

Thursday Nov 9, 2017
സ്വന്തം ലേഖകര്‍


കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ തീരുമാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബഹുജന പ്രതിഷേധം. ജില്ലയിലുടനീളം പ്രകടനവും പൊതുസമ്മേളനവും പ്രതിഷേധ ധര്‍ണയും നടന്നു. ജനങ്ങളുടെ രോഷവും പ്രതിഷേധവും അടങ്ങിയിട്ടില്ലെന്നതിന് തെളിവായിരുന്നു സമരകേന്ദ്രങ്ങളിലെത്തിയവരുടെ പങ്കാളിത്തം. മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളും വിവിധ സംഘടനകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കോഴിക്കോട് എസ്ബിഐ ഓഫീസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി വി ബാലന്‍ അധ്യക്ഷനായി. പി മോഹനന്‍, സി എന്‍ ചന്ദ്രന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, കെ ലോഹ്യ, സി സത്യചന്ദ്രന്‍, എം ആലിക്കോയ, നാസര്‍കോയ തങ്ങള്‍, പി ടി മാത്യു, സക്കറിയ എളേറ്റില്‍ എന്നിവര്‍ സംസാരിച്ചു. മുക്കം മുഹമ്മദ് സ്വാഗതവും എം മോഹനന്‍ നന്ദിയും പറഞ്ഞു. മുതലക്കുളത്ത് കേന്ദ്രീകരിച്ച് പ്രകടനമായാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നിലെത്തിയത്.
എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊയിലാണ്ടി എസ്ബിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ എം ജില്ലാസെക്രട്ടറിയേറ്റംഗം പി വിശ്വന്‍ ഉദ്ഘാടനം ചെയ്തു. പി ബാബുരാജ് അധ്യക്ഷനായി. ടി ഗോപാലന്‍, എ എം സുഗതന്‍, അഡ്വ. കെ സത്യന്‍, എല്‍ ജി ലിജീഷ് എന്നിവര്‍ സംസാരിച്ചു.  കെ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പയ്യോളി ശാഖാ ഓഫീസിന് മുന്നിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. സിപിഐ എം പയ്യോളി ഏരിയാ കമ്മിറ്റി അംഗം കെ ജീവാനന്ദന്‍ അധ്യക്ഷനായി. കെ ശശിധരന്‍, കെ കെ കണ്ണന്‍, സി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.  സിപിഐ എം പയ്യോളി ഏരിയാ സെക്രട്ടറി ടി ചന്തു സ്വാഗതവും ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
 പേരാമ്പ്ര എസ്ബിഐ ശാഖക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞമ്മത് അധ്യക്ഷനായി. സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ ശശി, എന്‍ സി പി കേന്ദ്ര കമ്മിറ്റി അംഗം പി എം ജോസഫ്, എന്‍ എസ് കുമാര്‍ (ജനതാദള്‍ എസ്) എന്നിവര്‍ സംസാരിച്ചു. ഇ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »