18 September Tuesday

കട കുത്തിത്തുറന്ന് കവര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
വടകര> പെരുവാട്ടിന്‍ താഴയില്‍ രണ്ടു കടകളില്‍ മോഷണം. ന്യൂസ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന എ കെ സുകുമാരന്റെ ഉടമസ്ഥതയിലുള്ള ജനതാ സ്റ്റോര്‍, അരുണ്‍ ഐസ് ക്രീം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.ജ നതാ സ്റ്റോറില്‍ നിന്നും 2000 രൂപയുടെ സിഗരറ്റും ഐസ് ക്രീം കടയില്‍ നിന്നും 4000 രൂപയും കവര്‍ന്നു.ഐസ് ക്രീം കടയുടെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പ്, സ്റ്റാര്‍ ട്രേഡിങ്ങ് കമ്പനി, പൂവാടന്‍ ഗേറ്റിലെ ഫ്ളോര്‍ മില്‍ എന്നിവിടങ്ങളും മോഷണ ശ്രമം നടന്നു. 
കോട്ടകുളങ്ങര സ്വാമിനാഥ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ടും തകര്‍ത്ത നിലയിലാണ്.മൊബൈല്‍ കട അടച്ചു കഴിഞ്ഞാല്‍ കടയുടെ താക്കോല്‍ ഐസ് ക്രീം കടയിലാണ് സൂക്ഷിച്ച് വരുന്നത്.ഇവിടെ നിന്നും താക്കോല്‍ എടുത്താണ് മൊബൈല്‍ കട തുറന്നത്.വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top