Top
18
Monday, December 2017
About UsE-Paper

ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ 17ന

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ഓള്‍ കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ 17ന് കൊയിലാണ്ടിയിലെ സിഐടിയു പഴയ ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
കാലഹരണപ്പെട്ട സിലിണ്ടറുകള്‍ അമിത ലാഭത്തിനായി എണ്ണക്കമ്പനികള്‍ ഉപയോഗിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. ഓയില്‍ കമ്പനികളില്‍നിന്ന് എത്ര കാലഹരണപ്പെട്ട സിലണ്ടറുകള്‍ ദിവസവും ഗ്യാസ് നിറച്ച് ഇറക്കുന്നുവെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തണം.
  അപകടത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ക്ക് നഷ്ടം നല്‍കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.
ഉപഭോക്താവിനും ജീവനക്കാര്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് അതിവേഗം പരിഹാരം ലഭിക്കാന്‍ നടപടി വേണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ജെ ആന്റണി, വൈസ് പ്രസിഡന്റ കെ ഗോവിന്ദന്‍കുട്ടി, സെക്രട്ടറി കെ ടി ഗിരീഷ്, കെ ടി രമേശന്‍ എന്നിവര്‍ പറഞ്ഞു. ്