24 September Monday
പ്രതിരോധ പ്രവർത്തനം ഈർജിതമാക്കി

മന്തരത്തൂരില്‍ രണ്ട് പശുകൂടി ചത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
വടകര 
മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ പേ വിഷബാധയേറ്റ് വെള്ളിയാഴ്‌ച രണ്ട് പശു കൂടി ചത്തു. മന്തരത്തൂരിലെ വലിയാണ്ടി കുമാരന്‍, വലിയാണ്ടി സലീം എന്നിവരുടെ പശുക്കളാണ്  രാവിലെയോടെ ചത്തത്. ഇതില്‍ സലീമിന്റെത്‌  പശുക്കിടാവാണ്. ഇതോടെ പേ വിഷബാധയേറ്റ് ചത്ത പശുക്കളുടെ എണ്ണം 8 ആയി. കൂടാതെ പിലാത്തോട്ടത്തില്‍ ഇബ്രാഹീമിന്റെ പശുവും പേ ലക്ഷണം കാണിച്ച്തുടങ്ങിയതായി അധികൃതർ പറഞ്ഞു. 
കഴിഞ്ഞ ദിവസം ചത്ത പശുവിന്റെ രോഗം സ്ഥിരീകരിക്കാന്‍ പോസ്റ്റ് മോര്‍ട്ടം നടത്തി വയനാട് വെറ്റിനറി കോളജിലേക്ക് അയച്ചിരുന്നു.  രോഗം പേ വിഷബാധ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രദേശവാസികള്‍കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. പേ വിഷബാധയേറ്റ് കൂടുതല്‍ പശുക്കൾ ചത്ത് പോകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.
പേ വിഷബാധയേറ്റ പശുക്കളെ കണ്ടെത്തുന്നതിനായി വെറ്ററിനറി ജില്ലാ മെഡിക്കല്‍ഓഫീസറുടെ നേതൃത്വത്തിൽ  വളര്‍ത്തു മൃഗങ്ങളുടെ സർവെ നടത്തുവാന്‍തീരുമാനിച്ചു. ഇതിനായി താലൂക്ക് വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം പ്രദേശത്ത് ക്യാന്പ്‌ ചെയ്യും. 
പേ വിഷബാധയെറ്റെന്ന നിരീക്ഷണത്തിലുള്ള പശുക്കളെ രോഗം നിയന്ത്രണമാകുന്നത് വരെ മറ്റു പ്രദേശങ്ങളില്‍ കൊണ്ട്പോകരുതെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ പാൽ വിതരണത്തിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
Top