15 November Thursday

ജില്ലയിലെ ആദ്യ കുടുംബശ്രീ കെട്ടിട നിർമാണ യൂണിറ്റ് സജ്ജമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
താമരശേരി
പുതുപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവർഗ വനിതകൾ ചേർന്ന് രൂപീകരിച്ച ജില്ലയിലെ ആദ്യ കെട്ടിട നിർമാണ യൂണിറ്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു . പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിലെ ഇരുപതാം വാർഡ് പയോണ പട്ടികവർഗ കോളനിയിലെ പ്രിയം കുടുംബശ്രീ അംഗങ്ങളുടെ   ഈ പുതിയ സംരംഭം മട്ടിക്കുന്ന് മൈഥിലി എന്ന ലൈഫ് ഗുണഭോക്താവിന്റെ വീടിന്റെ തറക്കല്ലിട്ടുകൊണ്ട് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത് മെമ്പർ വി ഡി ജോസഫ്, സ്റ്റാൻഡിങ‌് കമ്മിറ്റി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം ഇ ജലീൽ, മെമ്പർമാരായ കെ ജി ഗീത, ഫാത്തിമ ബീവി, പി കെ ഷൈജൽ, ഉഷാകുമാരി, സിഡിഎസ് ചെയർപേഴ്‌സൺ സീന ചന്ദ്രൻ, ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ പി സി കവിത, അസി കോ‐ഓർഡിനേറ്റർ പി എം ഗിരീശൻ, വൈസ് ചെയർപേഴ്‌സൺ ഷീബ, വിഇഒ ഉനൈസ്, സജി, ടി എ മൊയ്തീൻ, വിജയൻ പുതുശേരി എന്നിവർ സംസാരിച്ചു. 
പയോണ പട്ടികവർഗ കോളനിയിലെ പ്രിയം അയൽക്കൂട്ട അംഗങ്ങളായ സുനിത, ജാനു, ബിന്ദു, സീത, ചന്ദ്രിക, സൗമിനി, ലത, സുമതി, കല്യാണി, ചന്ദ്രിക എന്നിവരാണ്  പുതിയ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top