22 September Saturday

കർഷകസംഘം ഗൃഹസന്ദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018
കൊയിലാണ്ടി
കേന്ദ്രസർക്കാരിെന്റ കർഷകവിരുദ്ധനയങ്ങൾക്കെതിരെ ആഗസ്ത‌് ഒ്മ്പതിന് നടക്കുന്ന കേന്ദ്രസർക്കാർ ഓഫീസ് ഉപരോധത്തിെന്റ ഭാഗമായി എല്ലാവരും കൃഷിയിലേക്ക് കർഷകസംഘം കൂടെയുണ്ട് എന്ന സന്ദേശമുയർത്തി കർഷകരുടെ ഒപ്പു ശേഖരിക്കുന്നതിനായി കേരളകർഷകസംഘം നടത്തുന്ന ഗൃഹസന്ദർശന ക്യാമ്പയിൻ ജില്ലയിൽ മുന്നേറുന്നു. 16 ഏരിയാകമ്മറ്റികളുടെ കീഴിലുള്ള രണ്ടായിരത്തിലധികം യൂണിറ്റുകമ്മറ്റികളിൽ ഒപ്പു ശേഖരണ ക്യാമ്പയിൻ നടക്കുന്നുണ്ട്്. സംസ്ഥാനകമ്മറ്റിഅംഗങ്ങൾ മുതൽ യൂണിറ്റ് കമ്മറ്റി അംഗങ്ങൾവരെ ഗൃഹസന്ദർശനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
 പച്ചക്കറി കൃഷി, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ വീടുകളിൽ വച്ചുപിടിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു.
16 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ കർഷകരിൽ നിന്നും പത്തുകോടി ഒപ്പു ശേഖരിക്കാനാണ് കിസാൻ സഭ തീരുമാനിച്ചിട്ടുള്ളത്.ചെങ്ങോട്ടുകാവ് വില്ലേജിലെ കൊണ്ടംവള്ളിയിൽ നടന്ന ഒപ്പുശേഖരണത്തിന് ജില്ലാ സെക്രട്ടറി പി വിശ്വൻ, ജില്ലാകമ്മറ്റിയംഗം ടി വി ഗിരിജ, കെ സദാനന്ദൻ, പി വേണു എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top