20 September Thursday

കെട്ടിടങ്ങൾ അപകട ഭീഷണിയിൽ കൂമ്പാറ പുഴയുടെ സംരക്ഷണഭിത്തി തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
മുക്കം 
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ അങ്ങാടിക്ക് സമീപം പുഴയുടെ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു. കൂമ്പാറ പാലം മുതൽ ആനയോട് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് പുഴയോരം ഒലിച്ചുപോയത്. സംരക്ഷണഭിത്തി തകർന്നത്  നിരവധി കെട്ടിടങ്ങൾക്ക് ഭീഷണി ആയിരിക്കുകയാണ്. പുഷ്പഗിരി കുരിശുപള്ളി, കൂമ്പാറ മൃഗാശുപത്രി, സാംസ്‌കാരിക നിലയം തുടങ്ങിയവയും ഭീഷണിയിലാണ്. കടുവാക്കൽ മുഹമ്മദ് ഷെരീഫ്, ആഗസ്തി കിഴക്കരക്കാട്ട്, മുഹമ്മദ്കുട്ടി അറക്കൽ, തോമസ് മറ്റത്തിൽ, ശശിധരൻ പറയൻപ്ലാക്കത്ത് എന്നിവരുടെ സ്ഥലങ്ങൾ നശിച്ചു. കുരിയാക്കാട്ടിൽ വർക്കി, തോമസ് മറ്റത്തിൽ എന്നിവരുടെ കിണറുകൾ മൂടിപ്പോയി.

 

പ്രധാന വാർത്തകൾ
Top