16 November Friday

ഏബലും കുടുക്ക പൊട്ടിച്ചു; കാരുണ്യ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
തിരുവമ്പാടി
കുടുക്കയിൽ സ്വരുക്കൂട്ടിവച്ച 1600 രൂപയുടെ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഏബൽ അബ്രഹാം മാതൃകയായി.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥിയാണ് ഏബൽ. മാതാപിതാക്കളുടെ സഹായത്തോടെ ദിവസവും സ്‌കൂളിലെത്തുന്ന ഏബൽ സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ ആകെയുള്ള സമ്പാദ്യം ദുരിതബാധിതർക്കായി നൽകിയത്.
കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകളു മായാണ‌് കഴിഞ്ഞ ദിവസം ഏബൽ സ്‌കൂളിലെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂൾ സമാഹരിക്കുന്ന തുകയിലേക്ക് അവൻ അത് കൈമാറി. രണ്ടാം ക്ലാസ് വിദ്യാർഥിയായ ഏബലിന്റെ മാതൃക സ്‌കൂളിലെ മറ്റ് വിദ്യാർഥികൾക്കും പ്രചോദനമായി.ആറാം ക്ലാസ് വിദ്യാർഥി നജ അബ്ദുൾ റഷീദും തന്റെ പണക്കുടുക്ക കൈമാറി. സ‌്കൂളിലെത്തി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ തുക ഏറ്റുവാങ്ങി.
 പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, പി ടി എ  പ്രസിഡന്റ് സുനിൽഖാൻ, പി അബ്ദുൽമജീദ്, ദിലീപ് മാത്യൂസ്, ജാൻസി വർഗീസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top