18 November Sunday

ഹിരോഷിമ ദിനം: വെള്ളരിപ്രാവിനെ പറത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

 

മുക്കം
പൂവാറൻ തോട് ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ ഹിരോഷിമ ദിനം ആചരിച്ചു.  വിദ്യാർഥികൾ നിർമിച്ച ആറടിയോളം വലുപ്പമുള്ള സഡാക്കോ കൊക്ക് ജനശ്രദ്ധയാകർഷിച്ചു. കൂടാതെ ക്വിസ്, ഡോക്യുമെന്ററി പ്രദർശനം, ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. രാജ് ലാൽ തോട്ടുവാൽ  മുഖ്യ പ്രഭാഷണം നടത്തി. ജിസ്ന അഗസ്റ്റിൻ, ക്ലിൻസി, ശിഖാദാസ്, നിഷ വാവോലിക്കൽ, ആർ സിമ നേതൃത്വം നൽകി.
ചൂലൂർ എയുപി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ,  നിശ്ചലദൃശ്യങ്ങൾ, ചുമർ പത്രനിർമാണം, സഡാക്കോ കൊക്കുകളുടെ നിർമാണം, യുദ്ധക്കെടുതികളുടെ ഫോട്ടോ പ്രദർശനം എന്നിവ നടത്തി. ടി എസ് സുദേവൻ, എൻ ടി പരമേശ്വരൻ, ഇ പി രത്നകുമാരി, വി ഇ കൃഷ്ണൻ നമ്പൂതിരി, എം ഷാജഹാൻ എന്നിവർ സംസാരിച്ചു. ശാസ്ത്രസാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ
പന്നിക്കോട് എയുപി സ‌്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമാണം എന്നിവ നടന്നു. സ‌്കൗട്ട്, ഗൈഡ്സ്, ജെആർസി എന്നിവയുടെ നേതൃത്വത്തിൽ സമാധാനഗോപുരം നിർമിച്ചു. പന്നിക്കോട് അങ്ങാടിയിൽ യുദ്ധവിരുദ്ധ റാലി നടത്തി.
കൊടുവളളി
പറമ്പത്ത് കാവ് എഎംഎൽപി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ലോക സമാധാനത്തിന് ആഹ്വാനംചെയ്ത‌് വെളളരിപ്രാവിനെ പറത്തി. കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്‌സൺ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ ടി സുനി അധ്യക്ഷനായി. പ്രധാനാധ്യാപിക സി കെ സുലൈഖ ഹിരോഷിമ ദിന സന്ദേശം നൽകി. പിടിഎ വൈസ് പ്രസിഡന്റ് സി കെ ജലീൽ, സൗഹൃദം ഗ്രൂപ്പ് ചെയർമാൻ കെ പി അബ്ദുസ്സമദ്, ആർ വി സൈനുദ്ദീൻ, ഫസൽ ആവിലോറ, പി ഖദീജ, കെ റംല, എം സി ലതിക, ടി ഷബീനബീവി, ടി കെ ഷീല, പി സ്മിത, പി ജസീല, പി കെ യുസൈറ ഫെബിൻ എന്നിവർ സംസാരിച്ചു. പി സി ഖാദർ  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മുഹമ്മദ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top