20 September Thursday

സഹകരണ ജീവനക്കാരും അണിനിരക്കണം കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
മുക്കം
കേന്ദ്രനയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ മുഴുവൻ സഹകരണ ജീവനക്കാരും അണിനിരക്കണമെന്ന് കേരള കോ−ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) തിരുവമ്പാടി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. 
മുക്കത്ത് നടന്ന കൺവൻഷൻ യൂണിയൻ സംസ്ഥാന സെക്രട്ടറി എം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
സി ടി അബ്ദുൾ ഗഫൂർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബുരാജ്, ടി പി മുരളീധരൻ, ഇ പ്രമോദ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എസ് ജയപ്രസാദ് സ്വാഗതവും ട്രഷറർ എ സലീന കാരശേരി നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top