15 November Thursday

അമ്മയും കുഞ്ഞും മരിച്ച സംഭവം ഉന്നതതല അന്വേഷണം വേണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018
തലശേരി
ജനറൽആശുപത്രിയിൽ നവജാതശിശുവും കോഴിക്കോട് സ്വകാര്യആശുപത്രിയിൽ അമ്മയും മരിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആക‌്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. തലശേരി  ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ  ജൂൺ 12നാണ് ഒഞ്ചിയത്തെ കോടേരി മീത്തൽ വിനീഷിന്റെ ഭാര്യയും മനേക്കരയിലെ തിയ്യൻ കണ്ടിയിൽ രാജന്റെ മകളുമായ നിധിന(27) യുടെ കുഞ്ഞ്   മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന നിധിന 15നും മരിച്ചു. 
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഭർത്താവും സഹോദരനും ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. കുറ്റക്കാരെ രക്ഷിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്ന് ആക‌്ഷൻ കമ്മിറ്റി ആരോപിച്ചു. നിധിന ഹൃദ്രോഗിയായിരുന്നുവെന്നത് കളവായ പ്രചാരണമാണ്. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആക‌്ഷൻ കമ്മിറ്റിയുടെ ആവശ്യം. 
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവർക്ക് ഇതിനായി നിവേദനം നൽകിയിട്ടുണ്ടെന്ന് ആക‌്ഷൻ കമ്മിറ്റി ചെയർമാൻ പി പി പവിത്രൻ അറിയിച്ചു.
പ്രധാന വാർത്തകൾ
Top