12 December Wednesday

സ്വപ്നഭവനം പദ്ധതിയുമായി അത്തോളി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
അത്തോളി
 അത്തോളി പഞ്ചായത്തിലെ അർഹരായ മുഴുവൻ പേർക്കും വീട് നിർമ്മിക്കുന്നതിന് സ്വപ്നഭവനം എന്ന പേരിൽ  പദ്ധതി തയ്യാറാക്കി സർക്കാരിന്റെ അനുമതിക്ക് സമർപ്പിക്കുന്നതിന്  വികസന സെമിനാറിൽ തീരുമാനമായി.   9.61 കോടി രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന പഞ്ചയത്ത് വാർഷിക പദ്ധതിക്ക് വികസന സെമിനാറിൽ അംഗീകാരമായി. കാർഷിക മേഖലയിൽ പ്രധാന വിളയായ തെങ്ങ് കൃഷിക്ക് 27.5 ലക്ഷം രൂപയും, മൃഗസംരക്ഷണത്തിനും ക്ഷീര, മത്സ്യ മേഖലകൾക്കും പ്രാധാന്യം നൽകി  ഉൽപ്പാദന മേഖലയിൽ 74.71 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. കൂനഞ്ചേരി, കൂമുള്ളി, നമ്പിടികണ്ടി എന്നീ അങ്കണവാടികൾക്ക് പുതിയ കെട്ടിടം, മൃഗാശുപത്രി, കൃഷിഭവൻ കെട്ടിടം, കുടുംബശ്രീ വിപണന കേന്ദ്രം കെട്ടിടം, മുണ്ടപ്പിലാക്കൂൽ, അയ്യപ്പൻകുഴി വരയാലൻകണ്ടി കുടിവെള്ള പദ്ധതി, മൊബൈൽ മെഡിക്കൽ  ലാബ്, വയോജനങ്ങൾക്ക് സമഗ്ര ആരോഗ്യ പരിപാടി, അങ്കണവാടികൾക്ക് പെയിൻറിങ് -- കുടിവെള്ള പദ്ധതി എന്നീ പ്രധാന പ്രവൃത്തികൾക്കും വികസന സെമിനാറിൽ അംഗീകാരമായി. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്  1.77 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകി. 
വികസന സെമിനാർ കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ‌് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ വി മോഹനൻ കരട് പദ്ധതിയുടെ അവതരണം നടത്തി.   വൈസ് പ്രസിഡന്റ‌് വത്സല വേലായുധൻ, സ്റ്റാൻഡിങ‌്  കമ്മിറ്റി ചെയർമാന്മാരായ കെ കാർത്ത്യായനി, ജൈസൽ കമ്മോട്ടിൽ, ബ്ലോക്ക്  പഞ്ചായത്ത‌് അംഗങ്ങളായ  മോഹനൻ വീർവീട്ടിൽ, ബി ഷഹനാസ്, പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ,    ആർ ജിഷിത്ത് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top