19 December Wednesday

- കള്ളനോട്ട‌് യന്ത്രവും പേപ്പറും എത്തിച്ചത‌് തമിഴ‌്നാട്ടിൽനിന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

 

ബാലുശേരി
ബാലുശേരിയിൽ വൻ കള്ളനോട്ടടി ആസൂത്രണംചെയ‌്ത സംഘം ആധുനിക സംവിധാനങ്ങളുള്ള യന്ത്രം എത്തിച്ചത‌് തമിഴ‌്നാട്ടിലെ കോയമ്പത്തൂരിൽനിന്ന‌്. കള്ളനോട്ടടിയുടെ മുഖ്യ സൂത്രധാരനായ എറണാകുളം വൈറ്റില സ്വദേശി വിൽബർട്ടും കുറ്റ്യാടി കേസിലെ പ്രതി നല്ലളം സ്വദേശി വൈശാഖും ചേർന്നാണ് യന്ത്രവും പേപ്പറും മറ്റൊരു പ്രതിയായ രാജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തിച്ചത്.
ചെന്നൈയിൽ നിന്നാണ് നോട്ടടിക്കുന്നതിനുള്ള പേപ്പറുകൾ എത്തിച്ചത‌്. ഒരു പേപ്പറിൽ നോട്ടിന്റെ ഇരുഭാഗവും പ്രിന്റ‌് ചെയ്യും. നോട്ടിന്റെ ത്രഡ് പശ ഉപയോഗിച്ച് ഒട്ടിക്കുകയാണ് ചെയ്യാറെന്ന് പ്രതികൾ  പൊലീസിനോട് വെളിപ്പെടുത്തി. ചൊവ്വാഴ‌്ച രാത്രി നോട്ടടിച്ചശേഷം ബാലുശേരിയുടെ സമീപ പ്രദേശത്തെ വാടക വീട്ടിൽ സൂക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട‌്. നോട്ടുകൾ വിനിമയത്തിന് ഉപയോഗിച്ചില്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
നേരത്തെ കള്ളനോട്ടടി കേസിൽ പ്രതിയായി ജയിലിൽ കിടന്ന വിൽബർട്ടിനെ ജാമ്യമെടുത്തത് ബാലുശേരിയുടെ സമീപ പ്രദേശവാസികളാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിൽബർട്ടും ബാലുശേരിയുടെ സമീപ പഞ്ചായത്തിലെ പ്രദേശവാസികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും. നല്ലളം സ്വദേശിയായ വൈശാഖ് കഞ്ചാവ് കേസിലും മറ്റ് ക്രിമിനൽ കേസിലും പ്രതിയാണ്. വൈശാഖിന് ക്വട്ടേഷൻ സംഘമായും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട‌്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top