21 September Friday
എസ‌്ഡിപിഐയെ തുറന്നുകാട്ടൽ

10ന‌് ഏരിയാ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018
കോഴിക്കോട‌്
വർഗീയ ശക്തികൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായി 10ന് ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ‌്മ സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട‌് നാലുമുതൽ ഏഴുവരെ ഏരിയാ കേന്ദ്രങ്ങളിലാണ‌് കൂട്ടായ്മ. ജില്ലയിൽ 16 ഏരിയാ കേന്ദ്രങ്ങളിലും കൂട്ടായ്മ സംഘടിപ്പിക്കും. തിരുവമ്പാടി ഏരിയയിലെ കൂട്ടായ്മ ഒമ്പതിനും മറ്റ് എല്ലാ ഏരിയകളിലും 10നുമാണ് പരിപാടി. 
എറണാകുളം മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ  അഭിമന്യുവിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിലൂടെ സംസ്ഥാനത്താകെ കലാപം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം  തകർക്കാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തിയത്. താലിബാൻ മോഡൽ അക്രമമാണ് എസ്ഡിപിഐ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് പാർടി പ്രവർത്തകരായ ഒമ്പതുപേരെയാണ് ഈ വിധത്തിൽ കൊലപ്പെടുത്തിയത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടി എടുത്ത സംഭവവും  ജനങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു.
ഭൂരിപക്ഷ വർഗീയതയെ നേരിടാൻ എന്ന പേരിലാണ് വർഗീയത പ്രചരിപ്പിക്കാനും സായുധ സംഘങ്ങളെ തയ്യാറാക്കാനും എസ്ഡിപിഐ ശ്രമിക്കുന്നത്. ആർഎസ്എസിന്റെയും പ്രവർത്തനം ഇതേ നിലയിലാണ് സംഘടിപ്പിക്കുന്നത്. പല സന്ദർഭങ്ങളിലും ഇത്തരം  വർഗീയ ശക്തികൾ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് ഒന്നിക്കുന്നതും സമീപകാലത്ത് കാണാൻ കഴിയും. മതനിരപേക്ഷ വാദികളായ മുഴുവൻ ബഹുജനങ്ങളും സംഘടനകളും ഇത്തരം ശക്തികൾക്കെതിരെ ഒന്നിക്കണം. കൂട്ടായ്മ വൻ വിജയമാക്കാൻ മുഴുവൻ പാർടി പ്രവർത്തകരോടും ബഹുജനങ്ങളോടും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top