20 April Friday

'ഇരുണ്ടകാലത്തെ കല ' സാംസ്കാരിക പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


ഒഞ്ചിയം> സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണതക്കെതിരെയും അസഹിഷ്ണുതക്കെതിരെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ ഇരുണ്ടകാലത്തെ കല സാംസ്കാരിക പ്രതിരോധം സംഘടിപ്പിച്ചു. പാട്ട്പാടിയും ചിത്രം വരച്ചും അഭിനയ വിസ്മയം തീര്‍ത്തും കലാകാരന്മാര്‍ പ്രതിരോധ സംഗമത്തില്‍ പങ്കാളികളായി. വെള്ളികുളങ്ങര എല്‍പി സ്കൂളില്‍ ചിത്രകാരന്മാരായ സദു അലിയൂര്‍, പ്രഭകുമാര്‍ ഒഞ്ചിയം, പ്രമോദ് മുക്കാട്ട്, ജഗദീഷ് ഏറാമല, രജീഷ് എടച്ചേരി എന്നിവര്‍ ചിത്രം വരച്ചു.
റിജു പേരാമ്പ്ര, ഇ എം ഷാജി, മണലില്‍ മോഹനന്‍, പ്രമോദ് വള്ളിക്കാട്, പി രാധാകൃഷ്ണന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.
രാജാറാം തൈപ്പള്ളി, കെ അശോകന്‍, പ്രസാദ് കൈതക്കല്‍, സി സി രാജന്‍, വി പി സുരേന്ദ്രന്‍, എന്‍ കെ വസന്തന്‍  എന്നിവര്‍ സംസാരിച്ചു. വൈക്കിലശ്ശേരി ബാലവേദി അവതരിപ്പിച്ച സൂര്യകാന്തി സംഗീത ശില്‍പവും എന്റെ പയ്യ് എന്ന ലഘുനാടകവും അവതരിപ്പിച്ചു.

 

പ്രധാന വാർത്തകൾ
Top