Top
20
Saturday, January 2018
About UsE-Paper

അക്ഷരമുറ്റം: ജില്ലാതല സമ്മാനദാനം ഇന്ന്

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് ശനിയാഴ്ച വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കലാപരിപാടികളോടെ പ്രൌഢമായ സദസ്സിലാകും രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. വൈകീട്ട് അഞ്ചിന് മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിക്കും. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അനുമോദന പ്രഭാഷണം നടത്തും. സമ്മാനദാനത്തിനു ശേഷം പ്രശസ്ത റോക്ക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീതവിരുന്ന് നടക്കും. പ്രവേശനം പാസ് വഴി നിയന്ത്രിക്കും.

എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളില്‍ ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്കാണ് സമ്മാനം നല്‍കുന്നത്. മൊമെന്റോയും സര്‍ട്ടിഫിക്കറ്റിനും പുറമെ ഒന്നാം സ്ഥാനം നേടിയ ടീമിനു 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,500 രൂപയും ക്യാഷ് പ്രൈസായി നല്‍കും. പങ്കെടുക്കുന്നവര്‍ക്കായി കടന്തേരി നേച്ചര്‍ പാര്‍ക്കുമായി ചേര്‍ന്ന് ലക്കി ഡ്രോയും സംഘടിപ്പിക്കുന്നുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്ന 25 കുടുംബങ്ങള്‍ക്ക് സൌജന്യമായി കടന്തേരി നേച്ചര്‍ പാര്‍ക്ക് സന്ദര്‍ശിക്കാം. 
 
ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ പ്രധാന സ്പോണ്‍സര്‍ ഒഡീസിയയാണ്. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ഐസിഎല്‍ എന്നിവര്‍ സഹ സ്പോണ്‍സര്‍മാരാണ്. ഇവന്റ് സ്പോണ്‍സര്‍ സില്‍ജീസ് അമേരിക്കന്‍ ഇലക്ട്രോലിസിസാണ്. ജോസ്കോ ജൂവലേഴ്സ്, ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പി, അടൂര്‍ മാവേലില്‍ ഹോസ്പിറ്റല്‍, കടന്തേരി നേച്ചര്‍ പാര്‍ക്ക് കടുത്തുരുത്തി, ലൈവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് എന്നിവരാണ് സഹസ്പോണ്‍സര്‍മാര്‍.  
 

Related News

കൂടുതൽ വാർത്തകൾ »