20 September Thursday

വാഴൂര്‍ പഞ്ചായത്ത് ഓഫീസ് സമുച്ചയം ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

 വാഴൂര്‍ > വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് സമുച്ചയത്തിന്റെയും ഷോപ്പിങ് കോംപ്ളക്സിന്റെയും ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.

കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്നുള്ള വായ്പ തുകയും തനതുഫണ്ടും ഉള്‍പ്പെടെ 3.75 കോടി രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് ഓഫീസും എന്‍ജിനിയറിങ് വിഭാഗവും ഉള്‍പ്പെടെയുള്ള ഓഫീസുകളും കോണ്‍ഫറന്‍സ് ഹാളും വ്യാപാര ആവശ്യത്തിനായുള്ള കെട്ടിടമുറികളും ഉള്‍പ്പെടെയാണ് സമുച്ചയം.
ഡോ. എന്‍ ജയരാജ് എംഎല്‍എ അധ്യക്ഷനായി. പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനംചെയ്തു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സഖറിയാസ് കുതിരവേലി, യുആര്‍എഫ്സി ചെയര്‍മാന്‍ പ്രൊഫ. എം ടി ജോസഫ്, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. എസ് ജയസൂര്യന്‍, ജില്ലാ- ബ്ളോക്ക് പഞ്ചായത്തംഗങ്ങള്‍ രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി 15-ാം മൈല്‍ ജങ്ഷനില്‍നിന്ന് കൊടുങ്ങൂരിലേക്ക് സാംസ്കാരിക റാലിയും, കൊടുങ്ങൂര്‍ കവലയില്‍ കാരിക്കേച്ചര്‍ ഷോയും നടന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകമേള, കാര്‍ഷിക വിള പുഷ്പസസ്യ പ്രദര്‍ശനം, സ്മരണിക പ്രകാശനം, ചിത്രരചനാ മത്സരം, കാരിക്കേച്ചര്‍ ഷോ, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ സമാപിച്ചു. 
 
 
പ്രധാന വാർത്തകൾ
Top