ad
Deshabhimani

ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കഞ്ചാവ് മാഫിയ സംഘാംഗം അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2018, 07:57 PM | 0 min read

 ഏറ്റുമാനൂർ 

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചതിൽ ഒരാൾ അറസ്റ്റിൽ. കാട്ടത്തി വാഴക്കുഴുപ്പിൽ ജോസഫിന്റെ മകൻ ഡെൽവിൻ ജോസഫിനെ(22)യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ, കാട്ടാത്തി ഭാഗങ്ങളിൽ നിരന്തരമായി വ്യാപകമായി കഞ്ചാവ് വിറ്റിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും മാഫിയ സംഘത്തിനെതിരെ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ എട്ടംഗ സംഘം ഞായറാഴ്ച രാത്രിയാണ‌്  ആനമല പള്ളിയ്ക്കു സമീപം മാരകായുധങ്ങളുമായെത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ചത‌്. ഡിവൈഎഫ്ഐ കാട്ടാത്തി യൂണിറ്റ് സെക്രട്ടറി ബിബിൻ, പ്രസിഡന്റ് ജോബിൻ, ജോയിന്റ‌് സെക്രട്ടറി അനീഷ് എന്നിവർക്കാണ് മർധനത്തിൽ പരിക്കേറ്റത്. സംഘത്തിന്റെ ആക്രമത്തിൽ കമ്പിവടി കൊണ്ട് ജോബിന്റെ തലയ്ക്കും അനീഷിന്റെ വയറിലും ഹെൽമെറ്റ് കൊണ്ട് ബിബിന്റെ ഇടതു തോളിനും പരുക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ‌്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡെൽവിൻ ജോസഫിനെ ചൊവാഴ്ച കോടതിയിൽ ഹാജരാക്കും.
 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home