16 November Friday

റബ‌്കോ 1000 മെത്തകളും ബെഡ‌്ഷീറ്റുകളും നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 പാമ്പാടി

റബ്കോ ഫാക്ടറിയും റബ്കോ എംപ്ലോയീസ് യൂണിയനും(സിഐടിയു) ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആയിരം മെത്തകളും ബെഡ്ഷീറ്റും വസ്ത്രങ്ങളും സംഭാവന നൽകി. അഭയം ചെയർമാൻ വി എൻ വാസവന് യൂണിയൻ സെക്രട്ടറി ഐസക്ക് ,പ്രസിഡന്റ‌് സാം കെ വർഗീസ് എന്നിവർ സംഭാവന കൈമാറി. സ്റ്റാഫ് വെൽഫെയർ ഫണ്ടിൽനിന്ന് 25000 രൂപയും നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എസ് സാനു, ജയ‌്ക്ക് സി തോമസ്, അഭയം ജില്ലാ സെക്രട്ടറി എബ്രഹാം തോമസ്, ഗോപൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top