17 November Saturday
പട്ടയം നൽകുമെന്നുപറഞ്ഞ് പറ്റിച്ചു

പഞ്ചായത്തിനെതിരെ മഹാത്മാ കോളനി നിവാസികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 

അമയന്നൂർ
ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ മഹാത്മാഗാന്ധി കോളനി നിവാസികൾക്ക‌് വീടുനിർമിക്കാൻ സ്ഥലംനൽകുമെന്ന‌് പറഞ്ഞ പഞ്ചായത്ത‌് അധികൃതർ ഒടുവിൽ കാലുമാറി. വാഗ‌്ദാനം നൽകി കബളിപ്പിച്ച പഞ്ചായത്തിനെതിരെ സമരത്തിന‌് തയ്യാറെടുക്കുകയാണ‌് കോളനി നിവാസികൾ. 
കോളനിയിലെ 37കുടുംബങ്ങളാണ‌് വഞ്ചിതരായത‌്. ഒരു നല്ല മഴപെയ്താൽ വെള്ളം കയറുന്ന വീടുകളാണ‌് കോളനിയിലേത‌്. എല്ലാ കാലവർഷക്കാലത്തും മഹാത്മാഗാന്ധി കോളനി നിവാസികൾ ദുരിതാശ്വാസ ക്യാമ്പിലാണ്. പണിയെടുത്ത് സമ്പാദിച്ചത് മുഴുവൻ ഈ കാലവർഷ വെള്ളപ്പൊക്കത്തിൽ നഷ്ടമാകുന്ന ഇവർക്ക് വെള്ളംകയറാത്ത സുരക്ഷിതമായ വീടുകൾ വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. പട്ടയം ഇല്ലാത്തതിനാൽ സർക്കാരിന്റെ ഒരുവിധ ആനുകൂല്യ
വും ഇവർക്ക് ലഭിക്കുന്നില്ല. 
അയർക്കുന്നം ഗവ. എൽപിഎസിലെ ക്യാമ്പിൽ കഴിഞ്ഞ ഇവർ ക്യാമ്പ‌് വിട്ടുപോകണമെങ്കിൽ പട്ടയം ലഭ്യമാകണമെന്ന നിലപാടിലായിരുന്നു. ഇതേത്തുടർന്നാണ‌് എല്ലാവർക്കും പട്ടയംനൽകാൻ നടപടി ആരംഭിച്ചതായും കുടുംബത്തിന് മൂന്നുസെന്റ് സ്ഥലം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും കാണിച്ച് അയർക്കുന്നം പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം ഇവർക്ക് നോട്ടീസ‌് നൽകി. എന്നാൽ ഇപ്പോൾ പട്ടയം നൽകില്ല എന്നു പറഞ്ഞ‌് അയർക്കുന്നം പഞ്ചായത്ത് മലക്കം മറിഞ്ഞത് കോളനി നിവാസികളെ ചൊടിപ്പിച്ചു.  പേരിൽ പട്ടയം നൽകുന്നതിനു പകരം എല്ലാവർക്കുമായി ഫ്ലാറ്റ് നിർമിച്ച‌് നൽകുമെന്നാണ് ഇപ്പോൾ പറയുന്നത്. സ്കൂൾ തുറക്കേണ്ട സാഹചര്യം മനസ്സിലാക്കി കുടുംബങ്ങൾ ക്യാമ്പിൽനിന്ന‌് ഞായറാഴ്ച മടങ്ങി. തങ്ങളെപറഞ്ഞുപറ്റിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ സമരത്തിലേക്ക‌് നീങ്ങാനാണ‌് കോളനി നിവാസികളുടെ പരിപാടി. പട്ടയ ആവശ്യം ഉന്നയിച്ച് ഉമ്മൻചാണ്ടി എംഎൽഎയ്ക്ക് മുഴുവൻ കുടുംബവും ഒപ്പിട്ട നിവേദനവും നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top