23 September Sunday

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018
ഈരാറ്റുപേട്ട
മലയോര മേഖലകളിൽ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്തമഴയെ തുടർന്ന് ഞായറാഴ്ച രാവിലെ ആറോടെ മീനച്ചിലാർ കരകവിഞ്ഞ‌് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ഈരാറ്റുപേട്ട നടയ്ക്കലിൽ നിരവധി വീടുകളിൽ വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായി. നടയ്ക്കൽ‐ ഈലക്കയം റോഡും ഈലക്കയം‐ഇടകളമിറ്റം റോഡിലും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. മൈനർ ഇറിഗേഷൻ വകുപ്പ് 40 ലക്ഷം രൂപ മുടക്കി കഴിഞ്ഞ വേനൽക്കാലത്ത് ഉയരം കൂട്ടി പുതുക്കിപ്പണിത പൂഞ്ഞാർ പള്ളിവാതിൽ ചെക്ക്ഡാമിന്റെ കോൺക്രീറ്റ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. 
പാലാ
ഭരണങ്ങാനം ‐ഇടമറ്റം റോഡിൽ ഞായറാഴ്ച രാവിലെ വെള്ളം കയറിയത് നാട്ടുകാരെ ആശങ്കയിലാക്കി. ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. രാത്രിയിൽ പൂഞ്ഞാർ ഭാഗത്തുണ്ടായ കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് വിലങ്ങുപാറതോട് ഒഴുക്ക് തടസ്സപ്പെട്ട് കരകവിഞ്ഞതാണ്  റോഡിലേക്ക് വെള്ളംകയറാൻ കാരണം. പെട്ടെന്ന് മുട്ടോളം വെള്ളമുയർന്നത് യാത്രക്കാരെ ഭയചകിതരാക്കി. രണ്ട് മണിക്കൂറിനുള്ളിൽ വെള്ളം ഇറങ്ങിയതോടെയാണ് ആശങ്ക അകന്നത‌്.
 
 
പ്രധാന വാർത്തകൾ
Top