18 November Sunday

കാർഷിക മേഖലയിൽ നഷ്ടം 494 കോടി; റോഡുകൾക്ക് 722 കോടിയും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 

 
കോട്ടയം
പ്രളയക്കെടുതിയിൽ ജില്ലയിലെ കാർഷിക മേഖലയിൽ 494 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുളളതായി കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കർഷകരിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നത് കണക്കെടുപ്പുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്ന് മടങ്ങിയെത്തുന്ന മുറയ്ക്ക് വ്യക്തിഗത കൃഷി നഷ്ടങ്ങൾ വിലയിരുത്തും. ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിക്കും. നാശനഷ്ടത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 
മഴക്കെടുതിയിൽ  ജില്ലയിലെ റോഡുകൾക്ക്  722 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.  മഴവെള്ളം റോഡിൽ കെട്ടിക്കിടന്നതും വെള്ളത്തിന്റെ ഒഴുക്ക് കൂടിയതുമാണ് നഷ്ടത്തിനു കാരണം. റോഡുകൾ ഉപയോഗപ്രദമാകുന്നതിന് അടിയന്തരമായി 72 കോടി രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൂർവസ്ഥിതിയിൽ ദേശീയപാതാ നിലവാരത്തിലെത്തിക്കണമെങ്കിൽ 650 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
 
 
 
പ്രധാന വാർത്തകൾ
Top