19 September Wednesday

സിസ്റ്റർ അമലയുടെ കൊലപാതകം: വിചാരണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

 

പാലാ 
കോൺവെന്റിലെ കിടപ്പുമുറിയിൽ കന്യാസ്ത്രീയെ തലയ‌്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണ ആരംഭിച്ചു. 2015 സെപ്തംബർ 16 ന് രാത്രി പാലാ കർമലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമല (69) കൊല്ലപ്പെട്ട കേസിൽ പാലാ അഡീഷണൽ സെഷൻസ് കോടതിയലാണ് വിചാരണ നടക്കുന്നത്. 
കാസർകോട‌് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ‐38) ആണ് കേസിലെ പ്രതി.  കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽനിന്ന് ഉത്തരാഖണ്ഡ‌് പൊലീസ് പിടികൂടി കേരളത്തിലേക്ക‌് കൈമാറുകയായിരുന്നു. 
പിണ്ണാക്കനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ  ചേറ്റുതോട് എസ്എച്ച് മഠാംഗമായ സിസ്റ്റർ ജോസ് മരിയ 2015  ഏപ്രിൽ 17 ന് മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിലും  നിരവധി മഠങ്ങളിൽ നടന്ന മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്. 28 കേസുകളാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നു. ഇതിൽ 24 എണ്ണത്തിൽ ഇതിനകം  വെറുതെ വിട്ടു. ഭരണങ്ങാനം അസീസി സ്നേഹഭവനിൽ മോഷണം നടത്തിയ കേസിൽ ആറുവർഷം കഠിനതടവിന് ശിക്ഷച്ചിരുന്നു.
 
പ്രധാന വാർത്തകൾ
Top