Top
24
Wednesday, May 2017
About UsE-Paper

നെല്ല് വില കിട്ടാന്‍ സപ്ളൈകോയ്ക്ക് മുന്നില്‍ കര്‍ഷക ധര്‍ണ

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > സപ്ളൈകോ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായ 72 കോടി രൂപയുടെ കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജില്ലാ സപ്ളൈകോ ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തി. 

പുഞ്ചകൃഷിയുടെ നെല്ല് സംഭരണം പൂര്‍ത്തിയായി ഒരുമാസം കഴിഞ്ഞിട്ടും പണംനല്‍കാന്‍ സപ്ളൈകോ കൂട്ടാക്കുന്നില്ല. സ്വര്‍ണം പണയപ്പെടുത്തിയും ബ്ളേഡ് പലിശക്ക് പണമെടുത്തുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. നെല്ല് വില കിട്ടാന്‍ വൈകുന്നത് കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടും. നെല്ല് വില ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘം തീരുമാനം.  
  കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് സമരം ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് അയ്മനം ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആര്‍ നരേന്ദ്രനാഥ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എന്‍ സത്യനേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ എം രാധാകൃഷ്ണന്‍ സ്വാഗതവും കോട്ടയം ഏരിയ സെക്രട്ടറി ടി എം രാജന്‍ നന്ദിയും പറഞ്ഞു.