Top
26
Wednesday, July 2017
About UsE-Paper

സംക്രാന്തിയില്‍ ഇന്ന് സമാപനം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > അന്യംനിന്നുപോകുന്ന നാടന്‍ ഉല്‍പ്പന്നങ്ങളെ ഒരിക്കല്‍കൂടി വിപണിയിലെത്തിച്ച് സംക്രാന്തിയില്‍ സംക്രമവാണിഭം ശ്രദ്ധേയമാകുന്നു. പണ്ടുകാലത്ത് വീട്ടില്‍ അടുക്കളയിലും പത്തായപ്പുരയിലുമെല്ലാം കണ്ടിരുന്ന വീട്ടുപകരണങ്ങളും കാര്‍ഷികോപകരണങ്ങളുമെല്ലാം സംക്രാന്തി കവലയിലെ വഴിയോരം കീഴടക്കി. പതിറ്റാണ്ടുകളായി നടന്നുവരുന്ന വാണിജ്യോത്സവത്തിന് പഴയ പൊലിമയില്ലെങ്കിലും തനി നാടന്‍ വസ്തുക്കളോട് കമ്പമുള്ളവര്‍ക്ക് ചാകരയാണ് സംക്രമവാണിഭം. കുമാരനല്ലൂര്‍ ഊരാണ്‍മയുടെ കീഴിലുള്ള സംക്രാന്തി വിളക്കമ്പലവും കോട്ടയം നഗരസഭയും ചേര്‍ന്നാണ് കര്‍ക്കടകത്തിന്റെ വരവിനോടനുബന്ധിച്ച് പരിപാടി നടത്തുന്നത്.

അമ്പതോളം കടകളിലായി മണ്‍ചട്ടികള്‍, മുളയുല്‍പ്പന്നങ്ങള്‍, പായ, അരകല്ല്, കത്തികള്‍, അടുക്കളയില്‍ ഉപയോഗിക്കേണ്ട വസ്തുക്കള്‍, ചെടികള്‍, തൂമ്പ, കോടാലി പോലുള്ള കാര്‍ഷികോപകരണങ്ങള്‍ എന്നിവ ലഭ്യമാണ്. ജില്ലയിലെ വിവിധയിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇവ ഉല്‍പ്പാദകര്‍ തന്നെയാണ് സംക്രാന്തിയിലെത്തിച്ച് വില്‍ക്കുന്നത്. ആരോഗ്യത്തിനുനല്ലത് മണ്‍പാത്രങ്ങളിലെ പാചകമാണെന്ന് പുതുതലമുറയ്ക്കും ബോധ്യംവന്നതിനാല്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. തൈകളുടെ കൂട്ടത്തില്‍ ചന്ദനം, തേക്ക്, സബര്‍ജില്ലി, ആര്യവേപ്പ്, ഓറഞ്ച്, മാതളം എന്നിവയെല്ലാം ലഭിക്കും. ഉത്സവപ്പറമ്പുകളിലേതുപോലെ ഫാന്‍സി കടകളുമുണ്ട്.
ആറേഴുവര്‍ഷം മുമ്പുവരെ 10 ദിവസം നീണ്ടുനിന്നിരുന്ന പരിപാടി ഇപ്പോള്‍ മൂന്നുദിവസമായി ചുരുങ്ങിയിട്ടുണ്ട്. പ്രദേശവാസികളും സ്വാശ്രയ സംഘങ്ങളുമെല്ലാം മുന്നിട്ടിറങ്ങുന്നതുകൊണ്ടാണ് ഇപ്പോഴും സംക്രമവാണിഭം നിലനില്‍ക്കുന്നത്. മുമ്പ് ഗാന്ധിനഗര്‍മുതല്‍ നീലിമംഗലം പാലംവരെ ചന്തകള്‍ കാണാമായിരുന്നു. സംക്രമവാണിഭം തിങ്കളാഴ്ച അവസാനിക്കും.  

Related News

കൂടുതൽ വാർത്തകൾ »