Top
23
Thursday, November 2017
About UsE-Paper

കോട്ടയം പോര്‍ട്ടില്‍ സിമന്റ് ഇറക്കുമതി തുടങ്ങി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > കോട്ടയം പോര്‍ട്ടില്‍ സിമന്റ് ഇറക്കുമതിക്ക് അനുമതിയായി. ഇതേതുടര്‍ന്ന് ചോയിസ് ഗ്രൂപ്പിന്റെ ആദ്യ ഷിപ്മെന്റ് കോട്ടയത്ത് എത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എംഎല്‍എ ആയിരിക്കുമ്പോഴാണ് കോട്ടയം പോര്‍ട്ട് എന്ന ആശയം നിയമസഭയില്‍ ഉന്നയിച്ചത്.

അഞ്ച് കണ്ടെയ്നര്‍ ആണ് തിങ്കളാഴ്ച രാവിലെ എത്തിയത്. ഇത് കോട്ടയത്തും സമീപപ്രദേശത്തുമുള്ള നിര്‍മാണമേഖലയ്ക്ക് ഉണര്‍വേകും.
ബെര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ആഭ്യന്തര ചരക്കുനീക്കവും സാധ്യമാകും. ഇതുവഴി നിര്‍മാണമേഖലയിലേക്കുള സാധനസാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ കോട്ടയത്തെത്തിക്കാം. കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള യന്ത്രസംവിധാനം ലഭ്യമായതിനാല്‍ ഒഴിഞ്ഞ കണ്ടെയ്നര്‍ യാര്‍ഡ് തുടങ്ങാനുമാകും.