21 September Friday
സ്ത്രീത്വത്തെ അപമാനിക്കൽ

പി സി ജോർജിന്റെ വസതിയിലേക്ക‌് മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 ഈരാറ്റുപേട്ട

സ്ത്രീത്വത്തെ അപമാനിക്കുംവിധം കന്യാസ്ത്രീകൾക്കെതിരെ പരാമർശം നടത്തിയ പി സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്  മഹിളാ അസോസിയേഷന്റെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സംയുക്താഭിമുഖ്യത്തിൽ പി സി ജോർജ‌് എംഎൽഎയുടെ വസതിയിലേക്ക‌് ബഹുജനങ്ങൾ മാർച്ച് നടത്തി. സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച‌് ടൗൺ ചുറ്റി ചേന്നാട് കവലയിൽ എത്തി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രവർത്തകർ റോഡ‌് ഉപരോധിച്ചു. തുടർന്ന് നടന്ന യോഗം മഹിളാ അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡന്റ‌് രമാ മോഹൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ ഷമീർ അധ്യക്ഷനായി.  സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ‌്, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ് ജോർജ‌് പീറ്റർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top