19 September Wednesday

വർഗീയതക്കെതിരെ സന്ദേശമേകി ഡിവൈഎഫ‌്ഐയുടെ ചുവരെഴുത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ഡിവൈഎഫ‌്ഐ കോടിമത മേഖലാ കമ്മിറ്റി വർഗീയതക്കെതിരെ നടത്തിയ ചുവരെഴുത്ത‌് ജില്ലാ പ്രസിഡന്റ‌് കെ ആർ അജയ‌് ഉദ‌്ഘാടനം ചെയ്യുന്നു

 

 
കോട്ടയം
മതനിരപേക്ഷത ഉയർത്തിപ്പിടിച്ച‌് വർഗീയതക്കെതിരെ പോരാടാൻ ആഹ്വാനം ചെയ‌്ത‌് മഹാരാജാസ‌് കോളേജിന്റെ ചുവരിൽ അഭിമന്യു കുറിച്ച ‘വർഗീയത തുലയട്ടെ’ എന്ന വരികൾ യുവാക്കൾ ഏറ്റെടുത്തു. നാടിന‌് സമാധാനത്തിന്റെയും മതസാഹോദര്യത്തിന്റെയും സന്ദേശം നൽകി ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ ജില്ലയിലെമ്പാടും ചുവരെഴുത്ത‌് നടത്തി. വർഗീയത തുലയട്ടെ എന്ന വരികളാണ‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിലെ ചുവരുകളിൽ നിറഞ്ഞത‌്. സാധാരണക്കാരനു വേണ്ടി നിലകൊണ്ട സാധാരണക്കാരനായ അഭിമന്യുവിനെ ഇല്ലാതാക്കിയതിലൂടെ അവനുയർത്തിയ ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന സന്ദേശമാണ‌് ഡിവൈഎഫ‌്ഐ ചുവരെഴുത്തിലൂടെ നൽകിയത‌്. മതഭീകരതക്കെതിരെ ശക്തമായ പോരാട്ടം എന്ന സന്ദേശവുമായി തുടർപരിപാടികളും ഡിവൈഎഫ‌്ഐ ഏറ്റെടുക്കും. യൂണിറ്റ‌് തലത്തിലേക്കും പരിപാടികൾ വ്യാപിപ്പിക്കും. 
  കോടിമതയിലും ചെങ്ങളത്തും നടത്തിയ ചുവരെഴുത്ത‌് ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് കെ ആർ അജയ‌് ഉദ‌്ഘാടനം ചെയ‌്തു. വൈക്കത്ത‌് ജില്ലാ സെക്രട്ടറി സജേഷ‌് ശശി ഉദ‌്ഘാടനം ചെയ‌്തു. കോട്ടയം ബ്ലോക്കിനു കീഴിൽ കഞ്ഞിക്കുഴി, ചിങ്ങവനം, നാട്ടകം, തിരുവാർപ്പ‌്, കുമരകം സൗത്ത‌് എന്നിവിടങ്ങളിലും പരിപാടികൾ നടന്നു‌.
 
 
പ്രധാന വാർത്തകൾ
Top