23 September Sunday
നദീ പുനർസംയോജനം

പുഴകളുടെ വഴിതേടി 3,000 കി.മീ നടത്തത്തിന‌് വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

 

 
കോട്ടയം
മീനച്ചിലാർ‐മീനന്തറയാർ‐കൊടൂരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പുഴകളുടെയും തോടുകളുടെയും ഉദ‌്ഭവം മുതൽ പതനസ്ഥാനം വരെയുള്ള മൂവായിരം കിലോമീറ്ററിലേറെ ദൂരത്തിലുള്ള എല്ലാ വഴികളും കണ്ടെത്തി അടയാളപ്പെടുത്തുന്ന പദ്ധതി വിദ്യാർഥികൾ ഏറ്റെടുക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ‌് സ‌്കീമിന്റെ ഈ വർഷത്തെ പ്രോജക്ടായാണ‌് പദ്ധതി നടപ്പാക്കുന്നതെന്ന‌് എൻഎസ‌്എസ‌് ജില്ലാ കൺവീനർ പി എസ‌് ഷിന്റോമോൻ അറിയിച്ചു. എല്ലാ തോടുകളുടെയും പുഴകളുടെയും തീരങ്ങളിലൂടെ എൻഎസ‌്എസ‌് വളണ്ടിയർമാർ പുഴനടത്തം സംഘടിപ്പിക്കും. തോടുകളുടെയും പുഴകളുടെയും പേരുകൾ അടയാളപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും. ഓരോ തദ്ദേശസ്ഥാപന തലത്തിലും നീർച്ചാലുകളുടെ മാപ്പ‌് തയ്യാറാക്കി പ്രസിദ്ധീകരിക്കും. പുഴയറിവ‌്, പുഴകളുടെ വഴി എന്നീ വിഷയങ്ങളിൽ കുട്ടികളുടെ ഉപന്യാസങ്ങളെ അടിസ്ഥാനമാക്കി മത്സരങ്ങൾ നടത്തും.
  ആഗസ‌്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി എൻഎസ‌്എസ‌് വളണ്ടിയർമാരുടെ ജില്ലാതല പരിശീലന ക്ലാസ‌് വെള്ളിയാഴ‌്ച രാവിലെ 10 മുതൽ കിടങ്ങൂർ സെന്റ‌്മേരീസ‌് ഹയർസെക്കൻഡറി സ‌്കൂളിൽ നടക്കും. മോൻസ‌് ജോസഫ‌് എംഎൽഎ ഉദ‌്ഘാടനം ചെയ്യും. നദീപുനസംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ അനിൽകുമാറും മണർകാട‌് സെന്റ‌്മേരീസ‌് കോളേജ‌് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ വേങ്കടത്തും ക്ലാസുകൾ നയിക്കും.
 
 
 
പ്രധാന വാർത്തകൾ
Top