Top
17
Wednesday, January 2018
About UsE-Paper

തന്നെ നിലനിര്‍ത്തിയത് ദൈവകൃപ: ഫാ. ടോം ഉഴുന്നാലില്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 ചങ്ങനാശേരി > യമനിലെ തടവറയില്‍ കഴിഞ്ഞ നാളുകളില്‍ ദൈവകൃപയാണ് തന്നെ നിലനിര്‍ത്തിയതെന്ന് ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു. ഭീകരരുടെ ശാരീരിക പീഡനങ്ങള്‍ തനിക്കുണ്ടായിട്ടില്ലെന്നും മുഴുവന്‍ ലോകത്തിന്റെയും പ്രാര്‍ഥനയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു. 

ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ സിഎംഐ അധ്യക്ഷനായി. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം, പ്രൊഫഷണല്‍ ഫോറം പ്രസിഡന്റ് ഡോ. ആന്റണി തോമസ്, വര്‍ഗീസ് ആന്റണി, റോയി തോമസ്, ജിജി കോട്ടപ്പുറം, പി കെ തോമസുകുട്ടി, ജോസഫ് സാം, സിബിച്ചന്‍ കുരുവിള എന്നിവര്‍ സംസാരിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ ജീവിതാനുഭവങ്ങള്‍ കേള്‍ക്കാന്‍ വന്‍ ജനാവലിയാണ് ചെത്തിപ്പുഴയില്‍ എത്തിയത്. 
 
 

Related News

കൂടുതൽ വാർത്തകൾ »