17 December Monday

പാലാക്കരി ഫിഷ് ഫാമിൽ കെട്ടുവള്ളം മ്യൂസിയം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

പാലാക്കരി ഫിഷ് ഫാമിൽ ഒരുങ്ങുന്ന കെട്ടുവള്ളം മ്യൂസിയം

തലയോലപ്പറമ്പ് > വേമ്പനാട്ടു കായലോരത്തു സ്ഥിതി ചെയ്യുന്ന കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിൽ വിനോദ സഞ്ചാരികൾക്ക് പുതിയ കാഴ്ചകളൊരുക്കുന്ന കെട്ടുവള്ളം മ്യൂസിയം ഒരുങ്ങുന്നു. പഴയ കെട്ടുവള്ളം ഒന്നേ മുക്കാൽ ലക്ഷംരൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് മ്യൂസിയമാക്കുന്നത്. കരയിൽഹൗസ് ബോട്ടിന്റെ മാതൃകയിൽ ഒരുക്കിയ കെട്ടുവള്ളം മ്യൂസിയത്തിൽ  മത്സ്യബന്ധന ഉപകരണങ്ങൾ അടക്കമുള്ളവ പ്രദർശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

മ്യൂസിയത്തിനുപുറമെ ഫാമിന്റെ കവാടത്തിൽ  മത്സ്യകന്യകയുടെ ശില്പംകൂടി തീർക്കാനുള്ള ശ്രമം ഇതോടെപ്പം നടത്തുന്നുണ്ട്. 117 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ അവധി ദിവസങ്ങളിൽ നൂറ് കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. 300 രൂപ ടിക്കറ്റിൽ മത്സ്യ വിഭവങ്ങളടങ്ങിയ ഊണടക്കം അധികൃതർ നൽകുന്നുണ്ട്. ഫാമിൽ നിന്നു പിടിക്കുന്ന കരിമീൻ, ചെമ്മീൻ, പൂമീൻ, കക്കയിറച്ചി, ഞണ്ട് തുടങ്ങിയവ കൊണ്ടുള്ള സ്വാദൂറുന്ന വിഭവങ്ങളും  ലഭിക്കും.

സഞ്ചാരികൾക്ക് വിശ്രമിക്കാനും കായൽ ഭംഗി ആസ്വദിക്കാനും ചുണ്ടയിടാനും സൗകര്യമുണ്ട്. ഗ്രാമകാഴ്ചകൾ കണ്ട് ഉൾനാടൻ ജലാശയങ്ങളിലൂടെ ഹൗസ് ബോട്ടിലും നാടൻ വഞ്ചികളിലും സഞ്ചരിക്കാൻ  വിദേശ വിനോദസഞ്ചാരികൾ വരെ ഇവിടേക്ക് എത്തുന്നുണ്ട്.  

 

 

പ്രധാന വാർത്തകൾ
Top