20 October Saturday

കോട്ടയം എംസിഎച്ച‌് സൈക്യാട്രി വിഭാഗം സുവർണജൂബിലി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

 

ഏറ്റുമാനൂർ  

കോട്ടയം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം സുവർണ ജൂബിലി ആഘോഷവും ലോക മാനസികാരോഗ്യ ദിനാചരണവും സംഘടിപ്പിച്ചു. യുവാക്കളുടെ മാനസികാരോഗ്യവും മാറിവരുന്ന ലോകവും എന്നത് മുഖ്യവിഷയമാക്കി വിദഗ്ധർ ക്ലാസ് നയിച്ചു. 

ജൂബിലി ആഘോഷങ്ങൾ അഡ്വ. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ ഉദ്ഘാടനം ചെയ്തു. സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ‌. ഡോ.വി  സതീഷ് അധ്യക്ഷനായി. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വേൾഡ് സൈക്യാട്രി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ സുവർണ ജൂബിലി പ്രഭാഷണം നടത്തി. അക്കാദമിക് രംഗത്ത് മികവ് തെളിയിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഡോ. ഷെമീന അബ്ദുള്ള, ഡോ. സുമൻ വർഗീസ് സാം, ഡോ. ഏഞ്ചൽ ജോർജ‌്, ഡോ. വീണ ഹർഷൻ എന്നിവരെ മുൻ മേധാവി പ്രൊഫ. ഡോ. കെ സൈബുന്നിസ ബീവി അനുമോദിച്ചു.

കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി എസ് രാജേഷ്, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ടി ബീന, നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വത്സമ്മ ജോസഫ്, മെഡിസിൻ പ്രൊഫ. ഡോ. പി സംഘമിത്ര, അസി. പ്രൊഫ. രേഖ മാത്യു, ലക്ച്ചറർ ഡോ. സൂസൻ ജേക്കബ് എന്നിവർ സംസാരിച്ചു. മുഖ്യ വിഷയത്തെ അധികരിച്ച് ഡോ. നിഷാ സിറിയക്, ഡോ. ഗംഗ ജി കൈമൾ, ഡോ. കെഎസ് സുമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി ജി സജി സ്വാഗതവും ഡോ. ഷമീന എബ്രഹാം നന്ദിയും  പറഞ്ഞു.

 

 

 
പ്രധാന വാർത്തകൾ
Top