23 September Sunday

കടുത്തുരുത്തിയിൽ 11 വീടുകൾക്ക‌് ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
കടുത്തുരുത്തി
നിർധന കുടുംബങ്ങൾക്കായി സിപിഐ എം നിർമിച്ച് നൽകുന്ന കടുത്തുരുത്തി ഏരിയയിലെ 11 വീടുകളുടെ ശിലാസ്ഥാപനം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു. കടുത്തുരുത്തി സെൻട്രൽ ജങ‌്ഷനിൽ ചേർന്ന പൊതു സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് അധ്യക്ഷനായി. വീടുനിർമാണത്തിനുള്ള ആദ്യസംഭാവന ജില്ലാ കമ്മിറ്റി അം​ഗം പി വി സുനിൽ അനിതാ മുരളിയിൽനിന്ന‌് ഏറ്റുവാങ്ങി. 
ജില്ലാ കമ്മിറ്റിയംഗം പി എം തങ്കപ്പൻ, കെ യു വർ​​ഗീസ്, കെ ജയകൃഷ്ണൻ,  കെ പി പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് അന്നമ്മ രാജു,  പത്മ ചന്ദ്രൻ, ലില്ലിക്കുട്ടി മാത്യു, പി ആർ സുഷമ എന്നിവർ സംസാരിച്ചു. ​ഏരിയാ സെക്രട്ടറി കെ ജി രമേശൻ സ്വാ​ഗതവും ടി സി വിനോദ് നന്ദിയും പറഞ്ഞു. 
കീഴൂർ ഇടപ്പറമ്പിൽ ചിന്നമ്മ, പെരുവ വെള്ളാരംകാലായിൽ മേരീ രമണൻ, ഞീഴൂർ പരുന്തുംമാക്കിൽ മോഹനൻ, കുറവിലങ്ങാട് കുളത്തിൻകരയിൽ ഫിലിപ്പ്, കടപ്പൂര് മൈനലോനിക്കൽ കെ എം ബെന്നി, കോതനല്ലൂർ പുളിക്കപ്പറമ്പിൽ പി ടി ബാബു, കാണക്കാരി പുന്നവേലിത്തടത്തിൽ കലേഷ് പി മാധവൻ, കുറുപ്പന്തറ പാലക്കൊഴിപ്പിൽ  പി ഡി മാത്യു, കല്ലറ കുന്നുംപുറത്ത് നാരായണൻ, ആയാംകുടി വട്ടപ്പാറയിൽ പൊന്നമ്മ, കടുത്തുരുത്തി മാന്നാർ കടപ്പുറത്ത് ശാന്തമ്മ രാജു എന്നിവർക്കാണ് വിവിധ ലോക്കൽ കമ്മിറ്റികൾ വീട് നിർമ്മിച്ച് നൽകുന്നത്. വീട് നിർമാണ കമ്മിറ്റി രൂപീകരണവും ഇതിനോടകം പൂർത്തീകരിച്ചു.
പ്രധാന വാർത്തകൾ
Top