20 July Friday

അറുപുറയിൽ റോഡ്ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

 കോട്ടയം

താഴത്തങ്ങാടി അറുപുഴയിൽ റോഡരികിൽ നിന്ന് മരം ചുവടോടെ ആറ്റിൽ പതിച്ച‌് റോഡ് ഇടിഞ്ഞു. ഇതോടെ ആറിനോട് ചേർന്നുള്ള കുറച്ച് ഭാഗം മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കോട്ടയം ﹣ കുമരകം റോഡരികിലാണിത‌്.
കഴിഞ്ഞമാസം കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഇവിടെ റോഡരികിൽ നിന്നിരുന്ന വലിയ വാകമരം മീനച്ചിലാറ്റിലേക്ക് കടപുഴകി വീണിരുന്നു. മീനച്ചിലാറിന് കുറുകെ വീണുകിടന്ന മരത്തിന്റെ ചില്ലകൾ അന്ന് തന്നെ വെട്ടിമാറ്റിയെങ്കിലും ആറ്റിലെ ജലനിരപ്പ് കൂടുതലായതിനാൽ തടിവെട്ടിമാറ്റാൻ സാധിച്ചിരുന്നില്ല. എന്നാൽ മഴ വീണ്ടും ശക്തമായതോടെ ആറ്റിലെ ജലനിരപ്പ് ഉയർന്ന‌് വെള്ളത്തിനോട് ചേർന്നുണ്ടായിരുന്ന മരത്തിന്റെ ചുവട് ഭാഗത്തെ മണ്ണിളകി പുഴയിലേക്ക് വീണു. 
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിനെ തുടർന്ന് പൊലീസും ഫയർേഫാഴ്സും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലത്തെത്തി. വെള്ളത്തിൽവീണ തടി പിന്നീട് ക്രെയിൻ ഉപയോഗിച്ച്  കരയ്ക്കെത്തിച്ചു. ഇടിഞ്ഞ് കിടന്ന ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള നടപടിയും ആരംഭിച്ചു. റോഡിന്റെ ഒരുഭാഗം ബാരിക്കേഡുപയോഗിച്ച് തടസ്സപ്പെടുത്തി പൂർണസുരക്ഷയും ഒരുക്കി. കൂടാതെ  ആറ്റുതീരത്ത് നിൽക്കുന്ന മൂന്ന് വൻമരങ്ങൾ കൂടി വെട്ടിമാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മരങ്ങൾ വെട്ടിമാറ്റും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top