15 November Thursday

ഷാജിക്കും കുട്ടികൾക്കും ഇത‌് രണ്ടാംജന്മം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

 കാഞ്ഞിരപ്പള്ളി

പാറത്തോട് പുൽകുന്ന് പാറമടയ്ക്കു സമീപം താമസിക്കുന്ന ടാപ്പിങ‌് തൊഴിലാളിയായ പുഞ്ചവയൽ പറപ്പള്ളിൽ പിഎസ് ഷാജി, മകൾ സബാന, പേരക്കിടാവ് അമീർ ഷിഹാബ്, സബാനയുടെ കൂട്ടുകാരി കൃപ എന്നിവരാണ്  ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.
എരുമേലി എംഇഎസ് കോളേജിൽ ഡിഗ്രിക്കു പഠിക്കുന്ന മകൾ സബാനയേയും കൂട്ടുകാരി കൃപയേയും കാഞ്ഞിരപ്പള്ളി 26ാം മൈലിൽ നിന്നും കയറ്റി പാറത്തോട് ഗ്രേസി സ്മാരക ഹൈ സ്കൂളിലെത്തി പേരക്കിടാവ് അമീർ ഷിഹാബിനേയും കയറ്റി സ്വന്തം ഓട്ടോറിക്ഷയിൽ പാറത്തോട് പൊടിമറ്റം ജങ‌്ഷനിൽ നിന്നും വണ്ടൻപാറ റോഡിലൂടെ പോകുമ്പോഴായിരുന്നു ചുഴലികാറ്റ് ആഞ്ഞുവീശിയത്. റോഡിലൂടെ പോകുമ്പോൾ റോഡിൽ റബറിന്റെ ശിഖരം വീണു കിടക്കുന്നതു കണ്ടു. ഇതു കണ്ട ഷാജി അപകടമുണ്ടാകുമെന്നു കരുതി ഈ ശിഖരം എടുത്തുമാറ്റിയതോടെ ചുഴലിക്കാറ്റ് ആഞ്ഞുവീശി. കാറ്റിനെ തുടർന്നു തങ്ങളുടെ മുന്നിലും പിന്നിലും റബറും മറ്റ‌് മരങ്ങളും ഒടിഞ്ഞു വീണു. ഇതോടെ വൈദ്യുതി ലൈനുകൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ മുകളിലേക്ക് വീണു. കുട്ടികൾ കൂട്ടമായി നിലവിളിച്ചു. മരണം ഉറപ്പാക്കി. അല്പസമയത്തിനകം വലിയ ശബ്ദത്തോടെ തൊട്ടടുത്തുള്ള ഞാവള്ളി കവലയിലെ ട്രാൻസ്ഫോർമർ നിലംപതിച്ചു. ഇതോടെവൈദ്യുതി നിലച്ചു. ഇതു കാരണം ഷോക്കേൽക്കാതെ രക്ഷപെട്ടു. മുന്നിലും പിന്നിലും റബർ മരങ്ങളും മറ്റും ഒടിഞ്ഞുവീണതോടെ ഇവർ ശരിക്കും ഒറ്റപ്പെട്ടു. അര മണിക്കൂറിനു ശേഷം തൊട്ടടുത്തുള്ള വിഐപി കോളനിയിൽ നിന്നും ആളുകളെത്തി ഇവരെ രക്ഷപെടുത്തുകയായിരുന്നു. മരണം മുന്നിൽകണ്ട നാലുപേരും തങ്ങളെ രക്ഷപെടുത്തിയ ശക്തിക്ക് ആയിരമായിരം നന്ദി രേഖപ്പെടുത്തിയാണ് സ്വന്തം വീട്ടിലേക്ക് എത്തിയത്.
വീശിയടിച്ച കൊടുംകാറ്റിന്റെ മൂളൽ ഇപ്പോഴും ചെവിക്കുള്ളിൽ മുഴങ്ങുന്ന ഷാജി ആവർത്തിച്ചു പറയുന്നു .
 
പ്രധാന വാർത്തകൾ
Top