21 October Sunday

വെള്ളപ്പൊക്കം നാശംവിതച്ച കല്ലറയില്‍ വീണ്ടും കൃഷി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
 
കല്ലറ 
വെള്ളപ്പൊക്കം നാശംവിതച്ച കല്ലറയിൽ വീണ്ടും കൃഷി തുടങ്ങി. 2500 ഏക്കർ പാടശേഖരത്തിലെ പുഞ്ചക്കൃഷിയുടെ വിത പൂർത്തിയായി. 1000 ഏക്കറിൽ ഉടൻ കൃഷി ആരംഭിക്കും. കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുടെ ആശങ്കകൾക്കും പാടങ്ങൾ പച്ചപ്പണിഞ്ഞതോടെ വിരാമമായി. 
പ്രളയത്തിൽ കല്ലറ പഞ്ചായത്തിൽ 1200 ഏക്കറിലെ കൃഷി നശിച്ചിരുന്നു. 3500 ഏക്കറിൽ വിരിപ്പൂ കൃഷിയും പുഞ്ചക്കൃഷിയും നടത്തിയിരുന്ന കല്ലറയിലെ പാടശേഖരങ്ങളിലെ ബണ്ടുകൾ ഒലിച്ചു പോയതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. പെട്ടിയും പറയും മോട്ടോറുകളും വെള്ളത്തിൽ മുങ്ങുകയും ചെയ‌്തതോടെ കർഷകർ ദുരിതക്കയത്തിലായിരുന്നു. സർക്കാരിന്റെയും കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ഇടപെടലുകളാണ് പ്രളയാനന്തരം അതിവേഗം 3500 ഏക്കറിൽ കൃഷിയിറക്കാൻ വഴിയൊരുക്കിയത്. 90 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഇതിനകം കർഷകർക്ക് വിതരണം ചെയ്തു. കേടുവന്ന ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കൽ, പാടശേഖരങ്ങളിൽ ബണ്ട് കെട്ടൽ തുടങ്ങിയ ജോലികൾ പുരോഗമിക്കുകയാണെന്ന് കൃഷി ഓഫീസർ ജോസഫ് ജെഫ്രി പറഞ്ഞു.
 
 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top